പെരുമ്പാവൂർ:ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. തമിഴ്നാട് കോയമ്പത്തൂർ സ്വദേശി ധർമലിംഗം ആണ് മരിച്ച തീർത്ഥാടകൻ. മിനി ബസിലും കാറിലുമായാണ് അയ്യപ്പഭക്തർ സഞ്ചരിച്ചത്. ഈ വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.30ന് പെരുമ്പാവൂരിൽ വെച്ചായിരുന്നു അപകടം. ബസിലും കാറിലുമായി സഞ്ചരിച്ച 17 തീർത്ഥാടകർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേർക്ക് ഗുരുതരമായ പരിക്കുണ്ട്. 12 പേർ നിസാര പരിക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. ടയർ പഞ്ചറായതിനെ തുടർന്ന് വഴിയരികിൽനിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഈ വാഹനങ്ങൾ വന്ന് ഇടിയ്ക്കുകയായിരുന്നു. ആദ്യം മിനിബസ് ലോറിയുടെ പിന്നിലിടിച്ചു. പിന്നാലെ കാറും വന്നിടിച്ചു. ലോറി ഡൈവർ വർക്ക്ഷോപ്പിലേക്ക് പോയ സമയത്തായിരുന്നു അപകടം നടന്നത്. മിനി ബസിലാണ്ധർമലിംഗംസഞ്ചരിച്ചിരുന്നത്. Conetnt Highlight: 1 Sabarimala pilgrims die and 17 injured in road accident
from mathrubhumi.latestnews.rssfeed https://ift.tt/2MFMh0E
via
IFTTT