Breaking

Monday, December 30, 2019

കോലംവരച്ച് പ്രതിഷേധം വ്യാപിക്കുന്നു; സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധ കോലം

ചെന്നൈ: ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരേകോലംവരച്ച് സമരം ചെയ്തവർക്കെതിരെ കേസെടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിൽ കോലംവരച്ച് പ്രതിഷേധം വ്യാപകമാകുന്നു. ഡിഎംകെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, എംപി കനിമൊഴി എന്നിവരുടെ വീടുകൾക്കു മുന്നിലും സിഎഎ, എൻആർസി എന്നിവയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായി കോലങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആൽവാർപേട്ടിലെ തന്റെ വീടിനു മുന്നിൽ വരച്ച കോലത്തിന്റെ ചിത്രങ്ങൾഎംകെ സ്റ്റാലിൻട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ഞങ്ങളുടെ വീട്ടിലും എൻആർസി, സിഎഎ വിരുദ്ധസമരംഎന്ന കുറിപ്പോടെയാണ് സ്റ്റാലിൻ ചിത്രങ്ങൾ പങ്കുവെച്ചത്. വീടിനു മുന്നിലെ റോഡിൽ വരച്ചിരിക്കുന്ന കോലങ്ങളും പ്രതിഷേധ മുദ്രാവാക്യങ്ങളും ചിത്രങ്ങളിൽ കാണാം. ഞായറാഴ്ച വൈകുന്നേരം തന്നെ കനിമൊഴിയുടെ സിഐടി കോളനിയിലെ വീടിനു മുന്നിൽ കോലം വരച്ചിരുന്നു. കൂടാതെ, ഡിഎംകെയുടെ വനിതാ വിഭാഗം പ്രവർത്തകരോട് വീടിനു മുന്നിൽ കോലം വരച്ച് പ്രതിഷേധിക്കാൻ കനിമൊഴി ആഹ്വാനം ചെയ്തിരുന്നു. തിങ്കളാഴ്ച രാവിലെ കനിമൊഴി തന്റെ വീടിനു മുന്നിൽ വരച്ചിരിക്കുന്ന കോലത്തിന്റ ചിത്രം ട്വീറ്റ് ചെയ്തിട്ടുമുണ്ട്. #NRC_CAA_Protests எங்கள் இல்லத்தில்.. pic.twitter.com/e7nZ13YLPZ — M.K.Stalin (@mkstalin) December 30, 2019 ഞായറാഴ്ച പൗരത്വ നിയമഭേദഗതിക്കെതിരേചെന്നൈ ബസന്ത് നഗർ ബസ് ഡിപ്പോയ്ക്ക് മുന്നിൽ പ്രതിഷേധ കോലങ്ങൾ വരച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന്റെ കാരണം അന്വേഷിക്കാൻസ്റ്റേഷനിലെത്തിയ മൂന്ന് അഭിഭാഷകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. അനധികൃതമായി സംഘം ചേർന്ന് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്നാരോപിച്ചാണ് പോലീസ് ഇവരെ പിടികൂടിയത്. പ്രതിഷേധക്കാർക്കെതിരായ പോലീസ് നടപടിയിൽവലിയ പ്രതിഷേധമാണ് തമിഴ്നാട്ടിൽ ഉയർന്നുവന്നത്. എം.കെ സ്റ്റാലിൻസംഭവത്തെ അപലപിക്കുകയും പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. സ്റ്റാലിന്റെ ആഹ്വാനം ഏറ്റെടുത്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡിഎംകെ പ്രവർത്തകർ കോലംവരച്ച് പ്രതിഷേധിച്ചു. எங்கள் வாசலில்...#DMKkolamProtest pic.twitter.com/qCrerJjawu — Kanimozhi (கனிமொழி) (@KanimozhiDMK) December 30, 2019 Content Highlights:Kolam protest against CAA and NRC spreads in Tamil Nadu; Kolams outside Stalin, Kanimozhi homes


from mathrubhumi.latestnews.rssfeed https://ift.tt/37mhs96
via IFTTT