Breaking

Tuesday, December 31, 2019

മന്ത്രിസഭാ വികസനത്തിനു പിന്നാലെ മഹാരാഷ്ട്രയിലെ എന്‍സിപി എംഎല്‍എയുടെ രാജി

ഔറംഗബാദ്: മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസനത്തിനു തൊട്ടുപിന്നാലെ രാജി പ്രഖ്യാപിച്ച് എൻസിപി എംഎൽഎ. ബീഡ് മണ്ഡലത്തിൽനിന്നുള്ള എംഎൽഎ പ്രകാശ് സോളങ്കിയാണ് തിങ്കളാഴ്ച രാത്രി രാജി പ്രഖ്യാപനം നടത്തിയത്. രാഷ്ട്രീയപ്രവർത്തനത്തിന് യോഗ്യതയില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് രാജിവെക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടർന്നാണ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതെന്ന ആരോപണം അദ്ദേഹം തള്ളി. എന്നാൽ കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭാ വികസനത്തോടെ രാഷ്ട്രീയപ്രവർത്തനത്തിന് താൻ അയോഗ്യനാണെന്ന് വ്യക്തമായതായി അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച രാജി സമർപ്പിക്കുമെന്നും തുടർന്ന് രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. തന്റെ പാർട്ടിയിലുള്ള ഏതെങ്കിലും നേതാവുമായി ഒരുതരത്തിലുള്ള പ്രശ്നങ്ങളും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തന്റെ തീരുമാനം എൻസിപി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിയമസഭാ സ്പീക്കറെ കണ്ട് രാജിക്കത്ത് നൽകുമെന്നും പ്രകാശ് സോളങ്കി പറഞ്ഞു. ശിവസേന, എൻസിപി, കോൺഗ്രസ് സഖ്യത്തിന്റെ മഹാവികാസ് അഘാടിയുടെ നേതൃത്വത്തിലുള്ള ഉദ്ദവ് താക്കറെ മന്ത്രിസഭ 36 മന്ത്രിമാരെ പുതുതായി ഉൾപ്പെടുത്തി തിങ്കളാഴ്ച വികസിപ്പിച്ചിരുന്നു. Conten Highlights:Hours after Uddhav Cabinet expansion, NCP MLA decides to resign


from mathrubhumi.latestnews.rssfeed https://ift.tt/2u6e6su
via IFTTT