Breaking

Monday, December 30, 2019

മാപ്പ് പറഞ്ഞില്ലെന്ന് ഐഷ റെന്ന, സ്വാഭാവിക പ്രതികരണമെന്ന് സിപിഎം

കോഴിക്കോട് : കൊണ്ടോട്ടിയിലെ പൊതുപരിപാടിക്കിടെ സിപിഎം പ്രവർത്തകർ ബഹളമുണ്ടാക്കുകയും ആക്രാശിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായിജാമിയ വിദ്യാർഥിനി ഐഷ റെന്ന. മുസ്ലീം സ്ത്രീ പ്രതികരണവുമായി മുന്നോട്ടുവരുന്നതിൽ ഭയപ്പെടുന്നവരാണ് തനിക്കെതിരേആക്രോശിച്ചതെന്നും ഇതുകൊണ്ടൊന്നും താൻ പറഞ്ഞ നിലപാടിൽ നിന്ന് പിന്നോട്ടുപോകില്ലെന്നും ഐഷ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. "ജാമിയയിൽ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന വിദ്യാർഥി എന്ന നിലയിലാണ് കൊണ്ടോട്ടിയിലെ പരിപാടിയിലേക്ക് ക്ഷണിച്ചത്. പൊതുപരിപാടിയാണെന്നായിരുന്നു സംഘാടകർ പറഞ്ഞത്. അവിടെയുണ്ടായിരുന്നവർ നിർബന്ധിച്ചതുകൊണ്ടാണ് പ്രസംഗിച്ചത്. പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തിന്റെ പേരിൽ അറസ്റ്റ് ചെയ്ത ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കണമെന്ന് പ്രസംഗത്തിൽ പറഞ്ഞിരുന്നു. ഇതോടൊപ്പം കേരളത്തിൽ ഹർത്താൽ നടത്തിയതിന് പിണറായി വിജയൻ സർക്കാർ അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നുംപറഞ്ഞു. എന്നാൽ ഇതിനുപിന്നാലെ സിപിഎംപ്രവർത്തകർ ആക്രോശവുമായി രംഗത്തെത്തുകയായിരുന്നു", ഐഷ പറയുന്നു. "പിണറായിക്കെതിരേപറഞ്ഞതിന് മാപ്പ് പറയണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ തന്റെ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് വ്യക്തമാക്കി. മാപ്പുപറയാൻ തയ്യാറായില്ല. അഭിപ്രായം വീട്ടിൽ പോയി പറഞ്ഞാൽ മതിയെന്നായിരുന്നു അവരുടെ ആക്രോശം. ഒപ്പം അസഭ്യ വാക്കുകളും. ദിവസങ്ങളായി സിപിഎമ്മുകാർ ഉള്ളിൽകൊണ്ടുനടക്കുന്ന രോഷവും ഒരു മുസ്ലീം സ്ത്രീ മുന്നോട്ടുവരുന്നതിലെ എതിർപ്പുമാണ് അവിടെ കണ്ടത്". പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയയിലടക്കംനടക്കുന്ന പ്രതിഷേധങ്ങളിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടന്നത്. ഇത്തരംസംഭവങ്ങളൊന്നുംജാമിയയിലെ പ്രതിഷേധത്തെ ബാധിക്കില്ലെന്നുംഐഷ പറഞ്ഞു. മാപ്പ് പറഞ്ഞെന്ന് പറയുന്നത് തെറ്റായ പ്രചരണമാണ്. ആക്രോശിച്ചവരോട് മിണ്ടാതിരിക്കാനാണ് പറഞ്ഞത്. സ്ത്രീകൾ വീട്ടിൽ ഇരുന്ന് അഭിപ്രായംപറഞ്ഞാൽ മതിയെന്ന് പറയുന്നവർ എന്ത് സ്ത്രീശാക്തീകരണത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നുംഐഷ ചോദിച്ചു. അതേസമയംകൊണ്ടോട്ടിയിലെ സംഭവത്തിൽ സ്വാഭാവികമായ പ്രതികരണംമാത്രമാണുണ്ടായതെന്ന് സിപിഎംഏരിയ സെക്രട്ടറി പ്രമോദ് ദാസ് പ്രതികരിച്ചു. ഐഷക്കെതിരെ പ്രതികരിച്ചവരിൽ എല്ലവിഭാഗങ്ങളിലുള്ളവരുംഉണ്ടായിരുന്നു. പൊതുപരിപാടിയിൽ ഐഷ അടക്കമുള്ളവർ സംസാരിക്കേണ്ടതില്ലെന്നായിരുന്നു സംഘാടകരുടെ തീരുമാനം. എന്നാൽ എംഎൽഎയുടെ പ്രസംഗംകഴിഞ്ഞതിന് പിന്നാലെ ഐഷ സ്വമേധയാ പ്രസംഗിക്കാൻ തയ്യാറായി. ജമാഅത്തെ ഇസ്ലാമിയുടെ വേദിയിൽ പറയേണ്ടത് പൊതുവേദിയിൽ പറഞ്ഞതിനെയാണ് ജനങ്ങൾ ഒന്നടങ്കംഎതിർത്തത്. അവരുടെ സംസാരംശരിയായില്ലെന്ന് തന്നെയായിരുന്നു മറ്റു രാഷ്ട്രീയകക്ഷികളുടെയുംഅഭിപ്രായം.ജനാധിപത്യരീതിലുള്ള സമരങ്ങളെയുംപ്രതികരണങ്ങളെയുംപിന്തുണക്കുന്നതാണ് സിപിഎംനിലപാടെന്നുംഅദ്ദേഹംപറഞ്ഞു. content highlights:I never apologised says Aysha renna, Kerala CAA protest controversy


from mathrubhumi.latestnews.rssfeed https://ift.tt/39smTFs
via IFTTT