Breaking

Sunday, December 29, 2019

നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചുചേര്‍ക്കാന്‍ ധാരണ; ഇന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് അടിയന്തരമായി നിയമസഭ സമ്മേളനം വിളിച്ചുചേർക്കും. പുതുവർഷത്തിന് മുമ്പ് സഭാ സമ്മേളനം വിളിക്കാനാണ് സർക്കാരിന്റെ നീക്കം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഞായറാഴ്ച മൂന്ന് മണിക്ക് അടിയന്തരമായി മന്ത്രിസഭാ യോഗം ചേരും. പട്ടിക വിഭാഗങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട നിയമ നിർമാണമാണ് അടിയന്തര സഭാസമ്മേളനത്തിന്റെ ലക്ഷ്യം. പട്ടികജാതി-പട്ടികവർഗ സംവരണം പത്തുവർഷത്തേക്ക് കൂടി ദീർഘിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനമെടുത്തിരുന്നു. എന്നാൽ ഇതിന് സംസ്ഥാനങ്ങളുടെ അംഗീകാരം കൂടി ആവശ്യമാണ്. ഇക്കാര്യത്തിൽ ജനുവരി പത്തിന് മുമ്പ് തീരുമാനമെടുക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്ത് നിയമസഭ സമ്മേളനം അടിയന്തരമായി വിളിച്ചുചേർക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയവും ഈ സമ്മേളനത്തിൽ അവതരിപ്പിച്ചേക്കും. Content Highlights:kerala government plans to call assembly conference immediately


from mathrubhumi.latestnews.rssfeed https://ift.tt/2F3XOTe
via IFTTT