Breaking

Sunday, December 29, 2019

പാകിസ്താനിലേക്ക് പോകാന്‍ പറഞ്ഞ പോലീസുകാരനെതിരേ അടിയന്തര നടപടി വേണം-കേന്ദ്ര മന്ത്രി നഖ്‌വി

ലഖ്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ പൗരത്വനിയമ ഭേദഗതിക്കെതിരേപ്രതിഷേധിച്ചവരോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ട പോലീസുകാരനെതിരെ അടിയന്തര നടപടി എടുക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിനിടെ മീററ്റ് എസ്.പിപ്രതിഷേധക്കാരോട് വർഗീയ പരാമർശം നടത്തിയത് വിവാദമായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയുമുണ്ടായി. ഇതേ തുടർന്നാണ് മന്ത്രിയുടെ ഇടപെടൽ. വീഡിയോയിലുള്ള ദൃശ്യങ്ങൾ യാഥാർത്ഥ്യമാണെങ്കിൽ അപലപിക്കുന്നു. അടിയന്തരമായി ആ പോലീസുകാരനെതിരെ നടപടി വേണം. നഖ്വി വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പ്രതികരിച്ചു. അക്രമം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായാലും ജനക്കൂട്ടത്തിന്റെ ഭാഗത്ത് നിന്നായാലും അംഗീകരിക്കാനാകില്ല. അതൊരു ജനാധിപത്യ രാജ്യത്തിന്റെ ഭാഗമാക്കാൻ സാധിക്കില്ല. നിരപരാധികളെ ബുദ്ധിമുട്ടിലാക്കാതിരിക്കാൻ പോലീസ് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. മീററ്റ് എസ്.പി. അഖിലേഷ് നാരായൺ സിങ്ങാണ് പ്രതിഷേധക്കാർക്കെതിരേ വർഗീയച്ചുവയോടെ സംസാരിച്ചത്. വെള്ളിയാഴ്ച നമസ്കാരം കഴിഞ്ഞു മടങ്ങുന്ന ചിലരെ സമീപിച്ച സിങ്, പ്രതിഷേധിക്കുന്നവരോട് പാകിസ്താനിലേക്കു പോകാൻ പറയുന്നതാണ് ദൃശ്യം. ഓരോവീട്ടിൽനിന്നും ഒരാളെവീതം ജയിലിലടയ്ക്കുമെന്നും എല്ലാവരെയും നശിപ്പിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. സിങ്ങിന്റെ പരാമർശം കടുത്തുപോയെന്നു പറഞ്ഞ എ.ഡി.ജി.പി. പ്രശാന്ത് കുമാർ അദ്ദേഹം പരമാവധി സംയമനം പാലിച്ചിട്ടുണ്ടെന്നുമാണ് പ്രതികരിച്ചത്. Content Highlights:Take Immediate Action-Union Minister Mukhtar Abbas Naqvi On UP Cops "Go To Pak" Rant


from mathrubhumi.latestnews.rssfeed https://ift.tt/356k60U
via IFTTT