Breaking

Tuesday, December 31, 2019

മൈതാനങ്ങളെ ത്രസിപ്പിക്കാന്‍ ഇനി അവനില്ല; ധനരാജിന് നാട് വിടചൊല്ലി

പാലക്കാട്: സങ്കടക്കടലായിരുന്നു കല്ലേപ്പുള്ളി തെക്കോണിയിലെ ധനരാജിന്റെ വീട്ടിൽ. പെരിന്തൽമണ്ണയിൽ ഫുട്ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണുമരിച്ച മുൻ കേരളതാരം ധനരാജിന്റെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ ഭാര്യ അർച്ചനയും കുടുംബാംഗങ്ങളും മാത്രമല്ല ഗ്രാമം മുഴുവൻ നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞു. കാൽപ്പന്തുകളിയിൽ ഉയരങ്ങളിലെത്തുമ്പോഴും ഗ്രാമത്തിലെ മൈതാനത്ത് പന്തുകളിക്കാനെത്തുന്ന പ്രിയ താരത്തിന് നാടൊന്നാകെ വിടചൊല്ലി. ടാലന്റ് ഫുട്ബോൾ അസോസിയേഷന്റെ പരിശീലകനായിരുന്ന ധനരാജിനെ അവസാനമായി കാണാനെത്തിയ ശിഷ്യരും പൊട്ടിക്കരയുകയായിരുന്നു. രണ്ടരയോടെ മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ അന്ത്യോപചാരമർപ്പിക്കാൻ ആയിരങ്ങളാണ് കാത്തുനിന്നത്. മുൻ പരിശീലകൻ ടി.കെ. ചാത്തുണ്ണി, വി.കെ. ശ്രീകണ്ഠൻ എം.പി., ഫുട്ബോൾ അസോസിയേഷൻ ജില്ലാ പ്രസിഡന്റുകൂടിയായ ഷാഫി പറമ്പിൽ എം.എൽ.എ., കെ.വി. വിജയദാസ് എം.എൽ.എ., നഗരസഭാധ്യക്ഷ പ്രമീള ശശിധരൻ തുടങ്ങി നിരവധിപേർ ആദരാഞ്ജലികളർപ്പിച്ചു. മൂന്നരയോടെ മൃതദേഹം ഗ്രാമപ്പഞ്ചായത്ത് മൈതാനത്ത് പൊതുദർശനത്തിന് എത്തിച്ചപ്പോൾ പ്രിയതാരത്തിന് വിടചൊല്ലാൻ ആയിരങ്ങൾ കാത്തുനിന്നിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ധനരാജിന്റെ ആദ്യകാല പരിശീലകനായ സുധാകരൻ, സഹതാരങ്ങളായിരുന്ന സുശാന്ത് മാത്യു, നൗഷാദ്, ഷബീർ അലി, എൻ.പി. പ്രദീപ്, അനിൽകുമാർ, വാഹിദ്, ഷാജഹാൻ, കബീർ, ഹാരിസ്, ലയണൽ തോമസ് തുടങ്ങി നിരവധിപേർ ആദരാഞ്ജലിയർപ്പിച്ചു. അഞ്ചരയോടെ മൃതദേഹം വിലാപയാത്രയായി ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. തുടർന്ന്, അനുശോചന പൊതുയോഗവും നടന്നു. ധനരാജിന്റെ കുടുംബത്തിനായി 19-ന് ഫുട്ബോൾ മത്സരം ധനരാജ് കുടുംബസഹായഫണ്ട് സ്വരൂപിക്കുന്നതിനായി നൂറണി മൈതാനത്ത് 19-ന് ഫുട്ബോൾമത്സരം നടത്തുമെന്ന് സഹതാരങ്ങൾ പറഞ്ഞു. മലപ്പുറത്തെ സെവൻസ് ഫുട്ബോൾ സംഘടനകളും സഹായവാഗ്ദാനം നൽകിയിട്ടുണ്ട്. കായികതാരങ്ങൾക്കുള്ള ജോലിക്കായി പരിഗണിക്കുമ്പോഴാണ് ധനരാജ് മരിച്ചത്. താരത്തിന് കിട്ടേണ്ട ജോലി ഭാര്യയ്ക്ക് നൽകണമെന്ന് സർക്കാരിന് അപേക്ഷ നൽകുമെന്ന് ഷാഫിപറമ്പിൽ എം.എൽ.എ. പറഞ്ഞു. Content Highlights:native place say goodbye to Footballer R Dhanarajan Dies While Playing sevens match


from mathrubhumi.latestnews.rssfeed https://ift.tt/356H8Vv
via IFTTT