Breaking

Tuesday, December 31, 2019

പ്ലാസ്റ്റിക് നിരോധനം, ഡിജിറ്റൽ കറന്റ്ബിൽ- ജനുവരി ഒന്നുമുതൽ നിലവിൽവരുന്ന പരിഷ്‌കാരങ്ങൾ ഇവയാണ്

പ്ലാസ്റ്റിക് നിരോധനം ഒറ്റത്തവണമാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം. എന്നാൽ, ബ്രാൻറഡ് ഉത്പന്നങ്ങളുടെ പ്ലാസ്റ്റിക് ആവരണങ്ങൾക്കും വെള്ളവും മദ്യവും വിൽക്കുന്ന കുപ്പികൾക്കും പാൽക്കവറിനും നിരോധനം ബാധകമല്ല. മുൻകൂട്ടി അളന്നുവെച്ചിരിക്കുന്ന ധാന്യങ്ങൾ, ധാന്യപ്പൊടികൾ, പഞ്ചസാര, മുറിച്ച മീനും മാംസവും സൂക്ഷിക്കാൻ ഉപയോഗിക്കാവുന്ന പാക്കറ്റുകൾ എന്നിവയെയും നിരോധനത്തിൽനിന്ന് ഒഴിവാക്കി. പഴങ്ങളും പച്ചക്കറികളും പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പാക്കറ്റുകൾ നിരോധിച്ചു. നിരോധിച്ചവ നിർമിക്കാനോ വിൽക്കാനോ കൊണ്ടുപോകാനോ പാടില്ല. വിൽപ്പനക്കാർ നിയമം ലംഘിച്ചാൽ ആദ്യതവണ പിഴ പതിനായിരം രൂപ, രണ്ടാംതവണ ലംഘിച്ചാൽ കാൽലക്ഷം, മൂന്നാംതവണ അരലക്ഷം. ഡിജിറ്റൽ കറന്റ്ബിൽ വീട്ടുകാരുടെ 3000 രൂപയിൽക്കൂടുതലുള്ള ദ്വൈമാസ കറന്റ്ബില്ലും വാണിജ്യ ഉപഭോക്താക്കളുടെ 1500 രൂപയിൽക്കൂടുതലുള്ള മാസബില്ലും കെ.എസ്.ഇ.ബി. കാഷ് കൗണ്ടറിൽ പണമായി സ്വീകരിക്കില്ല. ഡിജിറ്റലായി അടയ്ക്കണം. ഇതിൽ, മാർച്ച് വരെ ഇളവുകിട്ടിയേക്കും. അതിനുശേഷം കർശനമായി നടപ്പാക്കും. ബോധവത്കരണം നടത്തും. എസ്.ബി.ഐ. എ.ടി.എമ്മിൽ പാസ്വേഡ് രാത്രി എട്ടുമുതൽ രാവിലെ എട്ടുവരെ എ.ടി.എമ്മിൽനിന്നുള്ള പണമിടപാടുകൾക്ക് എസ്.ബി.ഐ. വൺ ടൈം പാസ്വേഡ് (ഒ.ടി.പി.) ഏർപ്പെടുത്തും. കാർഡ് മെഷീനിൽവയ്ക്കുമ്പോൾ സ്ക്രീനിൽ തെളിയുന്ന നിർദേശങ്ങൾ അനുസരിക്കുമ്പോൾ ബാങ്കിൽ രജിസ്റ്റർചെയ്ത മൊബൈൽ നമ്പറിൽ ഒ.ടി.പി. എത്തും. അത് ടൈപ്പ് ചെയ്താൽ പണം കിട്ടും. പതിനായിരം രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്കാണിത് ബാധകം. റിയൽ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി ഫ്ളാറ്റ് നിർമാണമേഖല നിയന്ത്രിക്കാനുള്ള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) നിലവിൽവരും. അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യാത്ത നിർമാതാക്കൾക്ക് അവ വിൽക്കാനോ പരസ്യപ്പെടുത്താനോ പാടില്ല. ഏജന്റുമാർക്കും രജിസ്ട്രേഷൻ നിർബന്ധം. നിർമാണത്തിലിരിക്കുന്ന പദ്ധതികൾക്ക് പ്രവർത്തനം തുടരാം. മൂന്നുമാസത്തിനകം രജിസ്ട്രേഷനെടുക്കണം. കൈവശാവകാശ സർട്ടിഫിക്കറ്റ് കിട്ടിയ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്ക് രജിസ്ട്രേഷൻ വേണ്ട. Content Highlights:one time plastic ban- new reforms starts in january 1st in kerala


from mathrubhumi.latestnews.rssfeed https://ift.tt/36mpw9T
via IFTTT