Breaking

Friday, December 27, 2019

ജനുവരി ഒന്നുമുതല്‍ എസ്ബിഐ എടിഎമ്മില്‍നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ രീതി

അനധികൃത ഇടപാടുകൾ തടയാൻ എസ്ബിഐ എടിഎമ്മുകളിൽ ഒടിപി അടിസ്ഥാനമാക്കിയുള്ള പണംപിൻവലിക്കൽ സംവിധാനം നടപ്പാക്കുന്നു. 2020 ജനുവരി ഒന്നുമുതൽ രാജ്യത്തൊട്ടാകെയുള്ള എസ്ബിഐയുടെ എടിഎമ്മുകളിൽ പുതിയരീതി നടപ്പിലാകും. വൈകീട്ട് എട്ടുമുതൽ രാവിലെ എട്ടുവരെയാണ് ഒടിപി അടിസ്ഥാനത്തിൽ പണംപിൻവലിക്കുന്ന സംവിധാനം നടപ്പാക്കുന്നത്. Introducing the OTP-based cash withdrawal system to help protect you from unauthorized transactions at ATMs. This new safeguard system will be applicable from 1st Jan, 2020 across all SBI ATMs. To know more: https://ift.tt/2MxLjDt #ATM #Transactions #SafeWithdrawals #Cash pic.twitter.com/YHoDrl0DTe — State Bank of India (@TheOfficialSBI) December 26, 2019 കൂടുതൽ വിവരങ്ങൾ അറിയാം ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. പണം പിൻവലിക്കാൻ ഇത് ഉപയോഗിക്കണം. നിലവിൽ പണംപിൻവലിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ കാര്യമായ വ്യത്യാസമില്ല. മറ്റുബാങ്കുകളുടെ എടിഎമ്മുകളിൽനിന്ന് പണംപിൻവലിക്കുമ്പോൾ ഈ സംവിധാനമുണ്ടാകില്ല. പിൻവലിക്കാനുള്ള പണം എത്രയെന്ന് നൽകിയശേഷം അത് സ്ക്രീനിൽ തെളിയും. അപ്പോൾ മൊബൈലിൽ ഒടിപി ലഭിക്കും. സ്ക്രീനിൽ തെളിയുന്ന ഭാഗത്ത് ഒടിപി നൽകിയാൽ പണം ലഭിക്കും. 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുന്നതിനാണ് പുതിയ രീതി. പണം പിൻവലിക്കുന്നതിന് ക്ലോൺ ചെയ്ത കാർഡുകൾ ഉപയോഗിക്കുന്നത് ഇതിലൂടെ തടയാനാകും. SBI to introduce new way of ATM cash withdrawal from 1st January


from mathrubhumi.latestnews.rssfeed https://ift.tt/2sfDADg
via IFTTT