Breaking

Monday, December 30, 2019

ഡല്‍ഹിയില്‍ അതീവ ശൈത്യം; 30 തീവണ്ടികള്‍ വൈകിയോടുന്നു, വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

ന്യൂഡൽഹി: അതിശൈത്യം തുടരുന്ന ഡൽഹിയിൽ തീവണ്ടി ഗതാഗതം താറുമാറായി. വിമാനങ്ങൾ വഴിതിരിച്ചുവിടുകയും സമയക്രമം മാറ്റുകയും ചെയ്തിട്ടുണ്ട്. കനത്ത മൂടൽമഞ്ഞ് കാരണം റോഡ് ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു. ഡൽഹിയ്ക്കു സമീപം വാഹനാപകടത്തിൽ ആറ് പേർ മരിച്ചു. ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള മൂന്ന് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. കട്ടിയേറിയ മഞ്ഞ് മൂടിയതിനാൽ വിമാനത്താവളത്തിന്റെ സാധാരണ നിലയിലുള്ള പ്രവർത്തനം തടസ്സപ്പെട്ടിട്ടുണ്ട്. സിഎടി IIIബി സംവിധാനമുള്ള വിമാനങ്ങൾ മാത്രമാണ് ഇപ്പോൾ ഇവിടെ ലാൻഡിങ് നടത്തുന്നത്. വിമാനങ്ങളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. മൂടൽമഞ്ഞിനെ തുടർന്ന് 30 തീവണ്ടികൾ വൈകിയോടുകയാണ്. റോഡിൽ 50 അടിഅകലെയുള്ള കാഴ്ചകൾ പോലും വ്യക്തമല്ലാത്തതിനാൽ എമർജൻസി ലൈറ്റ് ഇട്ടാണ് വാഹനങ്ങൾ യാത്രചെയ്യുന്നത്. ഗ്രേറ്റർ നോയ്ഡയിൽ കാർ കനാലിലേയ്ക്ക് മറിഞ്ഞ് ആര് പേർ മരിച്ചു. ഡൽഹിയിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം അപകടകരമായ നിലയിലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടാഴ്ചയോളമായി ഡൽഹിയിലും യുപി, ബിഹാർ, ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ശൈത്യമാണ് അനുഭവപ്പെടുന്നത്. മൂടൽമഞ്ഞും വായുവിലെ പൊടിപടലങ്ങളും മൂലം പകൽ പോലും പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് ഡൽഹിയിലുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഡൽഹിയിൽ 2.2 ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച കുറഞ്ഞ താപനില. കൂടിയ താപനില 13 ഡിഗ്രി സെൽഷ്യസും. കഴിഞ്ഞ ദിവസം കുറഞ്ഞ താപനില 2.4 ഡിഗ്രി വരെ താഴ്ന്നിരുന്നു. Latest temperature(minimum) figures: Lodhi Road at 2.2 degrees and Aya Nagar at 2.5 degrees. #Delhi https://t.co/oLBoPmiioA — ANI (@ANI) December 30, 2019 Indian Meteorological Dept: Temperatures at 5.30 am IST on 30th Dec 2019 and change in temperature in last 24 hours for major stations of North India: pic.twitter.com/9rGp1TPq7M — ANI (@ANI) December 30, 2019 Content Highlights:30 Trains Delayed, Flights Diverted as Dense Fog Envelopes Delhi


from mathrubhumi.latestnews.rssfeed https://ift.tt/2SBZn2B
via IFTTT