Breaking

Friday, December 27, 2019

അജയ് പറയുന്നു, 'ഹാജി ഖാദിര്‍ എത്തിയിരുന്നില്ലെങ്കില്‍ ഒരുപക്ഷേ ഞാന്‍ കൊല്ലപ്പെട്ടേനെ'

ഫിറോസാബാദ് : പൗരത്വ നിയമ ഭേദഗതിക്കെതിരായി നടന്നപ്രതിഷേധത്തിനിടയിൽപരിക്കേറ്റ തന്നെ രക്ഷിച്ച മനുഷ്യനെ നന്ദിയോടെ സ്മരിക്കുകയാണ് അജയ് എന്ന പോലീസ് ഉദ്യോഗസ്ഥൻ. പ്രതിഷേധക്കാരിൽ നിന്ന് തന്നെ രക്ഷിക്കാൻ ദൈവദൂതനെപ്പോലെയാണ് ഹാജി ഖാദിർ എത്തിയതെന്ന് അദ്ദേഹം പറയുന്നു.പ്രതിഷേധങ്ങൾക്കും അതിനെ നേരിടുന്ന പോലീസ് മുറകൾക്കുമെല്ലാം ഉപരിയായി മനുഷ്യസ്നേഹത്തിൻറെ മാതൃകയാകുകയാണ് ഈ സംഭവം. ഉത്തർപ്രദേശിലെ ഫിറോസാബാദിൽ കഴിഞ്ഞ ആഴ്ച പ്രതിഷേധക്കാരും പോലീസും തമ്മിലുളള ഏറ്റുമുട്ടലിനിടയിലാണ് അജയ് കുമാറിന് പരിക്കേൽക്കുന്നത്. കൈകളിലും തലയ്ക്കും പരിക്കേറ്റ അജയ്കുമാറിനെ പ്രതിഷേധക്കാർ മർദിക്കാൻ തുടങ്ങിയപ്പോഴാണ് ഹാജി ഖാദിർ അദ്ദേഹത്തിന്റെ രക്ഷയ്ക്കെത്തിയത്. ഖാദിർ അജയ് കുമാറിനെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഹാജി സാഹബ് എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. എനിക്ക് വിരലുകളിലും തലയ്ക്കും പരിക്കേറ്റിരുന്നു. അദ്ദേഹം എനിക്ക് വെള്ളവും വസ്ത്രവും തന്നു. എൻറെ സുരക്ഷ ഉറപ്പാക്കി. പിന്നീട് സ്ഥിതി ശാന്തമായപ്പോൾ എന്നെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു. അദ്ദേഹം ഒരു മാലാഖയെ പോലെയാണ് എന്റെ സമീപത്തേക്ക് എത്തിയത്. അദ്ദേഹമെത്തിയില്ലായിരുന്നെങ്കിൽ ഒരുപക്ഷേ ഞാൻ കൊല്ലപ്പെട്ടേനെ,അജയ് കുമാർ പറഞ്ഞു. അജയ് കുമാറിന്റെ പരിക്ക് ഗുരുതരമായിരുന്നു. രക്ഷിക്കുമെന്ന് ഞാൻ അദ്ദേഹത്തിന് ഉറപ്പുനൽകി. ആ സമയത്ത് എനിക്കദ്ദേഹത്തിന്റെ പേരുപോലും അറിയുമായിരുന്നില്ല. ഞാൻ ചെയ്തതെന്തോ അത് മനുഷ്യരാശിക്ക് വേണ്ടിയാണ്,ഖാദിർ പറയുന്നു. Content Highlights:Man rescues policeman from violent mob


from mathrubhumi.latestnews.rssfeed https://ift.tt/39agv5v
via IFTTT