തിരുവനന്തപുരം:വെമ്പായത്തിനു സമീപം പെരുങ്കുഴിയിൽ കെ.എസ്.ആർ.ടി.സി. ബസും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. ഞായറാഴ്ച അർധരാത്രിയാണ് അപകടമുണ്ടായത്. മരിച്ച മൂന്ന് പേരും ബൈക്ക് യാത്രികരാണ്. നെടുമങ്ങാട് ആനാട് വേങ്കവിള വേട്ടമ്പള്ളി വെള്ളരിക്കോണം സ്വദേശി മനു(25), വട്ടപ്പാറ കല്ലുവാക്കുഴി സ്വദേശി ഉണ്ണി(35), കല്ലുവാക്കുഴി സ്വദേശിവിഷ്ണു(24) എന്നിവരാണ് മരണപ്പെട്ടത്. മനുവും ഉണ്ണിയും സംഭവസ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് മരിച്ചത്. കല്ലുവാക്കുഴിയിൽ താമസിക്കുന്ന മനുവിന്റെ അമ്മയെ കാണാനായി മൂന്നുപേരും ചേർന്ന് ബൈക്കിൽ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടമെന്ന് പോലീസ് പറഞ്ഞു. Content Highlights;accident in thiruvananthapuram vembayam, 3 died
from mathrubhumi.latestnews.rssfeed https://ift.tt/2Q9TxUk
via
IFTTT