പെരിന്തൽമണ്ണ: കളിമൈതാനങ്ങളെ ത്രസിപ്പിക്കുന്ന ബുദ്ധികൂർമതയോടെയുള്ള നീക്കങ്ങൾ. ചെറിയ നീക്കങ്ങളിലൂടെ എതിരാളിയുടെ തന്ത്രത്തിന്റെ മുനയൊടിക്കാനും സമർഥമായ ചിന്താശക്തി. ഫുട്ബോളിന്റെ മാന്ത്രികത മുഴുവൻ കാലുകളിൽ ആവാഹിച്ചയാൾ. ഇവയ്ക്കൊപ്പം സൗമ്യമായ പെരുമാറ്റവും. ഫുട്ബോൾ മൈതാനങ്ങളുടെ കുമ്മായവരകൾക്കപ്പുറത്ത് കളിപ്രേമികൾ ആർത്തുവിളിച്ചത് ധനരാജന്റെ കളിമിടുക്കിന് ആവേശം പകരാനായിരുന്നു. ഏത് ടീമിന്റെ ഭാഗമായിറങ്ങിയാലും അദ്ദേഹത്തിന്റെ കളിയാസ്വദിക്കുന്നവരായിരുന്നു കൂടുതലും. അതിനാൽതന്നെ അയൽജില്ലക്കാരനായിരുന്നിട്ടും ധനരാജെന്ന പ്രതിരോധതാരം മലപ്പുറത്തിനും ഏറെ പ്രിയങ്കരനായി. ആരാധകർക്കുമുന്നിൽ കുഴഞ്ഞുവീഴുമ്പോഴും ആർപ്പുവിളികളുടെ അലയൊലികളായിരുന്നു ചുറ്റും. കളിയെ നെഞ്ചേറ്റിയ ജനതയ്ക്കുമുന്നിൽ കളിക്കളത്തിൽ കുഴഞ്ഞുവീണപ്പോൾ അത് മരണത്തിലേക്കാവുമെന്ന് ആരും കരുതിയില്ല. 2014-ൽ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വിരുന്നെത്തിയ ഫെഡറേഷൻ കപ്പിൽ മുഹമ്മദൻസിന്റെ നായകനായും ധനരാജ് തിളങ്ങി. കേരളത്തിലെ ഒരു ടീമും ഇല്ലാതിരുന്ന ടൂർണമെന്റിലെ മലയാളി സാന്നിധ്യമായിരുന്ന ധനരാജും മലപ്പുറത്തിന്റെ നിറഞ്ഞ കൈയടി നേടി. പെരിന്തൽമണ്ണ, കൊളത്തൂർ തുടങ്ങി ഘയ ജില്ലയിലെ പ്രധാന സെവൻസ് ഫുട്ബോൾ മേളകളിലെ സ്ഥിരസാന്നിധ്യമായിരുന്നു. Content Highlights:Dhanraj is Malappurams favorite football player
from mathrubhumi.latestnews.rssfeed https://ift.tt/2Qc7rFO
via
IFTTT