Breaking

Thursday, December 26, 2019

യു.പിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ വെടിയേറ്റ ഒരാള്‍ കൂടി മരിച്ചു

ലഖ്നൗ: ഉത്തർ പ്രദേശിലെ മുസാഫർനഗറിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിനിടെ പോലീസിന്റെ വെടിയേറ്റ ഒരാൾ കൂടി മരിച്ചു. മുസാഫർനഗർ സ്വദേശി ഹാരൂണാ(30)ണ് മരിച്ചത്. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്നു ഹാരൂൺ. ഇന്നു പുലർച്ചെയാണ് ഹാരൂൺ മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ നടന്ന വെടിവെപ്പിലാണ് ഹാരൂണിന് ഗുരുതരമായി പരിക്കേറ്റത്. വ്യവസായി ആയിരുന്ന ഹാരൂൺ, വ്യവസായശാലയിൽനിന്ന് വീട്ടിലേക്ക് മടങ്ങുംവഴിയാണ് വെടിയേറ്റതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഹാരൂൺ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ലെന്നും ബന്ധുക്കൾ വ്യക്തമാക്കുന്നു. വെടിയേറ്റ ഹാരൂണിനെ നേരെ എയിംസിലെത്തിക്കുകയായിരുന്നു. ഹാരൂണിന്റെ മരണത്തോടെ, പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തർ പ്രദേശിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസ് നടപടിയിൽ മരിച്ചവരുടെ എണ്ണം 21 ആയി. content highlights:one more person succumbed to death in up, after injured during caa protest


from mathrubhumi.latestnews.rssfeed https://ift.tt/2ZtbZL0
via IFTTT