ലഖ്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ അഞ്ച് കുട്ടികളുൾപ്പെടെ ആറ് പേർ വീട്ടിനകത്തെ ഷോർട്ട് സർക്യൂട്ട് മൂലം മരിച്ചു. ഗാസിയാബാദ് ലോനിയിലെ മൗലാന ആസാദ് കോളനിയിലാണ് സംഭവം. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടിലെ മുതിർന്ന സ്ത്രീയെയും അഞ്ച് കുട്ടികളെയും സംഭവസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ റെഫ്രിജറേറ്റർ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. പർവീൺ(40), ഫാത്തിമ(12), ഷാഹിമ(10), റാത്തിയ(8) അബ്ദുൾ അസീം(8), അബ്ദുൾ അഹദ്(5) എന്നിവരാണ് മരിച്ചത്. ഇവർ വൈദ്യുതിയേറ്റാണോ അതോ തീപ്പിടിത്തത്തിലാണോ മരിച്ചതെന്നു വ്യക്തമല്ല. content highlights:six including 5 childen killed in short circuit
from mathrubhumi.latestnews.rssfeed https://ift.tt/2F5kr9H
via
IFTTT