Breaking

Saturday, December 28, 2019

രാജ്യത്ത് പൗരന്മാര്‍ ഭയത്തില്‍ ജീവിക്കേണ്ട സാഹചര്യം- അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: രാജ്യത്ത് പൗരന്മാർ ഭയത്തിൽ ജീവിക്കേണ്ട സാഹചര്യമാണെന്ന് അടൂർ ഗോപാലകൃഷ്ണൻ. പൗരത്വ നിയമം പുനർവിചാരണ ചെയ്യണം.ഉത്തരവാദിത്തപ്പെട്ടവർ പുറംതിരിഞ്ഞുനിൽക്കുകയാണെന്നും കേരള ജനത ഒന്നിച്ചുനിന്ന് തെറ്റുതിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ തിരുവനന്തപുരത്ത് ലോക് താന്ത്രിക് ജനതാദൾ സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് അനാവശ്യമായ ഒരു ഭീതി പരന്നിരിക്കുകയാണെന്നും, ഒരു ജനാധിപത്യ വ്യവസ്ഥയിലാണോ നമ്മൾ ജീവിക്കുന്നതെന്ന് ചോദിക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ്കുമാറിന്റെ നേതൃത്വത്തിലാണ് ലോക് താന്ത്രിക് ജനതാദൾ ഉപവാസ സമരം നടത്തുന്നത്. ശനിയാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ നടക്കുന്ന ഉപവാസത്തിൽ എൽ.ജെ.ഡി. സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ദേശീയ കൗൺസിൽ അംഗങ്ങൾ, ജില്ലാ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുക്കുന്നുണ്ട്. Content Highlights: ljd protest against caa; adoor gopalakrishnan says citizens in india living in a fearful situation


from mathrubhumi.latestnews.rssfeed https://ift.tt/2SEozp0
via IFTTT