Breaking

Sunday, December 29, 2019

പൗരത്വ നിയമത്തിനെതിരേ കോലം വരച്ചവരെ അറസ്റ്റ് ചെയ്തു; ചോദിക്കാനെത്തിയ അഭിഭാഷകരും പിടിയില്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ചെന്നൈയിൽ കോലം വരച്ച് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ ചെന്നൈ ബസന്ത് നഗർ ബസ് ഡിപ്പോയ്ക്ക് മുന്നിൽ പൗരത്വ നിയമഭേദഗതിക്കെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധ കോലങ്ങൾ വരച്ചവരെയാണ് പിടികൂടിയത്. ഗായത്രി, മദൻ, ആരതി, കല്ല്യാണി, പ്രഗതി തുടങ്ങിയ ഏഴുപേരെയാണ് രാവിലെ ഒമ്പതുമണിയോടെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ഏഴുപേരെയും തൊട്ടടുത്ത കമ്യൂണിറ്റി സെന്ററിലേക്ക് മാറ്റി. ഇവരെ അറസ്റ്റ് ചെയ്തതിന്റെ കാരണം അന്വേഷിക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ ടി. മോഹനൻ ഉൾപ്പെടെയുള്ള മൂന്ന് അഭിഭാഷകരെയും കസ്റ്റഡിയിലെടുത്തു. അഭിഭാഷകരും സമരത്തിന്റെ ഭാഗമാണെന്ന് പറഞ്ഞാണ് ഇവരെയും പിടികൂടിയത്. അറസ്റ്റിലായ എല്ലാവരെയും പത്തുമണിയോടെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചു. അതേസമയം, തങ്ങളുടെ മൊബൈൽ ഫോണുകൾ ഉൾപ്പെടെ പോലീസ് പിടിച്ചെടുത്തുവെന്ന് സമരക്കാർ ആരോപിച്ചു. ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് സ്ത്രീകൾ അടക്കമുള്ളവർ ബസന്ത് നഗറിൽ പ്രതിഷേധ കോലങ്ങൾ വരച്ചുതുടങ്ങിയത്. നോ ടു സിഎഎ, നോ ടു എൻആർസി, നോ ടു എൻപിആർ തുടങ്ങിയ മുദ്രവാക്യങ്ങളെഴുതിയാണ് ഇവർ കോലം വരച്ചിരുന്നത്. ഒമ്പതുമണിയോടെ പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പിടികൂടുകയായിരുന്നു. അനധികൃതമായി സംഘം ചേർന്ന് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി എന്ന കുറ്റമാണ് പ്രതിഷേധക്കാർക്കെതിരെ ചുമത്തിയത്. Content Highlights:kolam protest against caa in chennai; police detained five from basant nagar


from mathrubhumi.latestnews.rssfeed https://ift.tt/2F2kTFN
via IFTTT