Breaking

Saturday, December 28, 2019

'വെറുപ്പാണ് നിങ്ങളുടെ ഉള്ളം മുഴുവന്‍'-എന്‍.ആര്‍.സിക്കും സി.എ.എയ്ക്കുമെതിരെ കവിതയുമായി മമതാ ബാനർജി

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികയ്ക്കുമെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കവിത.വെള്ളിയാഴ്ച ഫെയ്സ്ബുക്ക് പേജിലാണ് മമത ബാനർജി കവിത പോസ്റ്റ് ചെയ്തത്. ബംഗാളിയിലും ഇംഗ്ളീഷിലുമുള്ള ഈ കവിത മമത തന്നെ എഴുതിയതാണെന്ന് തൃണമൂൽ കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ഇതെന്റെ ജന്മദേശമല്ല രാജ്യം അപരിചിതമായിരിക്കുന്നു ഇതെന്റെ ജന്മദേശമല്ല ഞാൻ പിറന്ന ഇന്ത്യ ഒരിക്കലും വിവേചനം പഠിപ്പിച്ചിട്ടില്ല. എന്റെ അവകാശങ്ങൾ ചവിട്ടിമെതിക്കാനുള്ള അവകാശം നിങ്ങൾക്കാരാണ് തന്നത്? നിങ്ങളും നിങ്ങളുടെ ശക്തിയും തുലയട്ടെ . ഇവിടെ താമസിക്കാനുള്ള അവകാശം എന്റെ നാട് , എന്റെ ജന്മദേശം തന്നിട്ടുണ്ട് വെറുപ്പ് പടർത്തുന്നവരെ എന്റെ സുഹൃത്തേ, നിങ്ങൾ കരയിക്കണം. വിഷം നിറഞ്ഞ വെറുപ്പാണ് നിങ്ങളുടെ ഉള്ളം മുഴുവൻ ആളുകളുടെ അവകാശങ്ങൾ നിങ്ങൾ തട്ടിയെടുക്കുന്നു എന്റെ രാജ്യത്തെ എനിക്ക് നന്നായി അറിയാം നമ്മുടെ ലയം - ആത്മഹർഷത്തോടെ കാണേണ്ട കാഴ്ച. വെറുപ്പിനോട് ഇല്ല എന്നു പറയണം, അവകാശങ്ങളോട് അതെ എന്നും നമ്മുടെ ആഹ്വാനം ഇതാണ് നമ്മൾ എല്ലാവരും പൗരന്മാരാണ് മനുഷ്യാവകാശങ്ങൾ എല്ലാവർക്കുമുള്ളതാണ്. എൻ ആർ സി , സി എ എ - വെറുപ്പിന്റെ ഉപകരണങ്ങൾ നമ്മൾ ക്യൂ നിൽക്കില്ല പാവങ്ങൾ വീണ്ടും ക്യൂ നിൽക്കണമെന്നോ? ഇനിയും അവരെ വഞ്ചിക്കാനാവില്ല. വെറുക്കാനില്ല, ഇല്ല , ഇല്ല ആളുകളെ വേർതിരിക്കുന്നത് ഞങ്ങൾ എതിർക്കുന്നു ഐക്യമുള്ള ഇന്ത്യയാണ് നമുക്ക് വേണ്ടത് വിഭജനങ്ങൾ പാഴാവും. നമ്മൾ എല്ലാവരും പൗരന്മാരാണ് സി എ എയും എൻ ആർ സി യും ഞങ്ങൾ നിരാകരിക്കുന്നു. content highlights:Mamata Banerjee writes Poem against NRC, CAA


from mathrubhumi.latestnews.rssfeed https://ift.tt/2F0ssga
via IFTTT