Breaking

Wednesday, February 13, 2019

സഭയിൽ കാലിടറി സുരേഷ് ഗോപി; മറുകണ്ടം ചാടിയാൽ വീഴുമെന്ന് വെങ്കയ്യ

ന്യൂഡൽഹി: പ്രാസമൊപ്പിച്ചുള്ള തത്സമയ തമാശകൾക്ക് പേരുകേട്ടയാളാണ് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. രാജ്യസഭയുടെ അധ്യക്ഷസ്ഥാനത്തിരിക്കുമ്പോഴും അതിന് കുറവുണ്ടാകാറില്ല. വെങ്കയ്യനായിഡുവിന്റെ ചൊവ്വാഴ്ചത്തെ 'ഇര' സുരേഷ് ഗോപിയായിരുന്നു. രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റിൽനിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു. ഇതോടെ സഭയിൽ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേൽപ്പിക്കുകയും ചെയ്തു. തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് കൈകൊണ്ട് കാണിച്ചശേഷം സുരേഷ് ഗോപി ഇരിപ്പിടത്തിന്റെ പിൻഭാഗത്തേക്ക് നടന്നുനീങ്ങി. അപ്പോൾ വെങ്കയ്യയുടെ കമന്റ് വന്നു. ''സുരേഷ്, നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതുകൊണ്ടാണ് കാലിടറിയത്''. അധ്യക്ഷന്റെ തത്സമയ നർമം സഭയിൽ ചിരിപടർത്തി. Content Highlights:Suresh gopi-venkaiah naidu


from mathrubhumi.latestnews.rssfeed http://bit.ly/2I8xMCo
via IFTTT