Breaking

Saturday, December 28, 2019

ഇത് ശിശുമരണങ്ങളുടെ 'കോട്ട'; ഒരു മാസത്തിനിടെ മരിച്ചത് 77 കുട്ടികള്‍

രാജസ്ഥാനിലെ ചമ്പാൽ നദിക്കരയിലെ കോട്ട സഞ്ചാരികളുടെ പ്രിയപ്പെട്ടനഗരമാണ്. കോട്ട ഒന്നു രണ്ട് ദിവസമായി ദേശീയ മാധ്യമങ്ങളുടെ തലക്കെട്ടിൽ സ്ഥാനം പിടിക്കുന്നുണ്ട്. വിനോദ സഞ്ചാരമല്ല, മറിച്ച് ശിശുമരണമാണ് കോട്ടയെ വാർത്തയാക്കുന്നതെന്ന് മാത്രം.കോട്ടയിലുള്ള സർക്കാർ ആശുപത്രിയിൽ കുട്ടികൾ കൂട്ടത്തോടെ മരിക്കുന്നു. ഒരാഴ്ചയ്ക്കിടെ മരിച്ചത് 12 കുട്ടികളാണ്. രണ്ട് ദിവസത്തിനിടെ മരിച്ചത് 10 കുട്ടികളും. കോട്ടയിലെ ജെ.ജെ ലോൺ സർക്കാർ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളാണ് മരണപ്പെട്ടത്.എന്നാൽ ഈ കണക്കിൽ ഒതുങ്ങതല്ല ഇവിടുത്തെ ശിശുമരണനിരക്ക്. ഞെട്ടിച്ച് കണക്കുകൾ ഈ മാസം(ഡിസംബർ-24 വരെ)77 കുട്ടികൾഇവിടെ മരിച്ചു. ഒരു വർഷത്തെ കണക്കുപരിശോധിച്ചാൽ മരണസംഖ്യ 940 ൽ എത്തും. ഇക്കഴിഞ്ഞ 23, 24 തിയതികളിലായി മരിച്ച പത്തു കുട്ടികളിൽ അഞ്ചു പേരും ജനിച്ച് രണ്ടു ദിവസത്തിനുള്ളിൽ തന്നെ മരണപ്പെടുകയായിരുന്നു സ്വാഭാവികമെന്ന് ആശുപത്രി ഇത്രയും കുട്ടികൾ തുടർച്ചയായി മരിച്ചിട്ടും ആ മരണങ്ങൾ സ്വാഭാവികമാണെന്നാണ് ജെ.ജെ ലോൺ ആശുപത്രി അധികൃതരുടെ നിലപാട്. രണ്ടുദിവസത്തിനിടെ പത്ത് കുട്ടികൾ മരിച്ചത് കൂടുതലാണെങ്കിലും അസ്വാഭാവികതയില്ലെന്ന്ആശുപത്രി സൂപ്രണ്ട് എച്ച്.എൽ മീണ പറഞ്ഞു. സാധാരണ ദിവസം ഒന്നു മുതൽ നാലു കുട്ടികൾ വരെ ആശുപത്രിയിൽ ശരാശരി മരിക്കാറുണ്ടായിരുന്നുവെന്നുംഇപ്പോൾ യഥാർത്ഥത്തിൽ ആശുപത്രിയിൽ മരണ നിരക്ക് കുറഞ്ഞിരിക്കുകയാണെന്നും മീണ പറയുന്നു. മരണ കാരണങ്ങൾ ഗുരുതരമായ ന്യൂമോണിയ ബാധിച്ച കുട്ടിയാണ് 23-ാം തീയതിമരിച്ചതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഈ കുട്ടിക്ക് അഞ്ചു മാസമായിരുന്നു പ്രായം. അതേദിവസം ഏഴു വയസുള്ള കുട്ടിയും മരിച്ചിരുന്നു. ഈ കുട്ടിയ്ക്ക് ഗുരുതരമായ ശ്വാസകോശ രോഗമുണ്ടായിരുന്നു. ഡോക്ടർമാരുടെവിശദീകരണം നാഷണൽ എൻഐസിയു റെക്കോർഡ് പ്രകാരം നവജാതശിശുക്കൾ മരണപ്പെടാനുള്ള സാധ്യത 20 ശതമാനമാണ്. കോട്ടയിൽ റിപ്പോർട്ട് ചെയ്തത് 10-15 ശതമാനമാണ്അതിൽ അസ്വാഭാവികതയില്ല. മധ്യപ്രദേശിലെ ആശുപത്രികളിൽനിന്ന് പോലും അതീവ ഗുരുതരാവസ്ഥയിലായ കുട്ടികളെ ജെ.ജെ ലോണിലേക്ക് കൊണ്ടുവരാറുണ്ട്. രോഗം ഗുരുതരമാകുമ്പോൾ മറ്റ് ആശുപത്രികളിൽനിന്ന് ജെ.ജെ ലോണിലേക്ക് മാറ്റുന്ന കുട്ടികൾ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നും പീഡിയാട്രിക് വിഭാഗം തലവൻ അമ്രിത് ലാൽ ബൈരവ പറയുന്നു. ശിശുമരമണങ്ങളുടെ രാജസ്ഥാൻ ശിശുമരണ നിരക്ക് പരിശോധിക്കുമ്പോൾ രാജസ്ഥാൻ കുറച്ച് മുന്നിലാണെന്ന് പറയേണ്ടിവരും ആയിരം കുട്ടികൾ ജനിക്കുമ്പോൾ അതിൽ 38 പേർ എന്ന നിലയിലാണ് രാജസ്ഥാനിലെ ശിശുമരണ നിരക്ക്.800 മുതൽ 900 വരെ നവജാത ശിശുക്കളും 200 നും 250 നും ഇടയിൽ കുട്ടികളുമാണ് ഒരോ വർഷവും മരിക്കുന്നതെന്ന് ലോക്സഭസ്പീക്കറും കോട്ട എം.പിയുമായ ഓം ബിർല പറയുന്നു. 2016-ൽ ദേശീയ ശരാശരിയെക്കാളും അധികമായിരുന്നു രാജസ്ഥാനിലെ ശിശുമരണ നിരക്ക്. 2016-17 കാലഘട്ടത്തിൽ 2063 കുട്ടികളാണ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ മരിച്ചത്. അന്നത്തെ സംസ്ഥാന സർക്കാർ രാജസ്ഥാൻ കോടതിയെ അറിയിച്ചതാണ് ഇക്കാര്യം. ആശുപത്രികളിൽ അനാസ്ഥയോ പ്രമുഖ ആശുപത്രികളിൽ അടക്കം ജീവൻ രക്ഷാ ഉപകരണങ്ങളും വിദഗ്ദ്ധരായ ഡോക്ടറർമാരുടെ അഭാവവുമുണ്ടെന്ന് ഓം ബിർല ആരോപിക്കുന്നു. വെന്റിലേറ്റർ, നെബുലൈസർതുടങ്ങിയ ജീവൻരക്ഷാ ഉപകരണങ്ങളൊന്നും ആശുപത്രിയിൽ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നില്ലെന്നും ബിർല ആരോപിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബിർല രാജസ്ഥാൻ മുഖ്യമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ട്. അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ശിശുമരണങ്ങൾ അന്വേഷിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചുകഴിഞ്ഞു. ഈ സമിതി കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിക്കും. 48 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും മുഖ്യമന്ത്രി അശോക് ഗെലോട്ട് സമിതിയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. Content Highlight: 10 Infants Die In 2 Days In Rajasthans Kota


from mathrubhumi.latestnews.rssfeed https://ift.tt/365RCFU
via IFTTT