Breaking

Thursday, December 26, 2019

തെറ്റായ പേരും മേല്‍വിലാസവും നല്‍കണം- ജനസംഖ്യാ രജിസ്റ്ററിനെതിരേ അരുന്ധതി റോയ്

ന്യൂഡൽഹി: ദേശീയ പൗരത്വ പട്ടിക(എൻ.ആർ.സി)യ്ക്കുള്ള ഡേറ്റാബേസ് ആയിരിക്കുംദേശീയ ജനസംഖ്യാ രജിസ്റ്റർ(എൻ.പി.ആർ)എന്ന് എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ അരുന്ധതി റോയി. അതിനാൽ ദേശീയ ജനസംഖ്യാ രജിസ്റ്ററിനെ പ്രതിരോധിക്കാൻ, നടപടി ക്രമങ്ങളുടെ ഭാഗമായി ഉദ്യോഗസ്ഥർ എത്തുമ്പോൾ തെറ്റായ പേരും മേൽവിലാസവും നൽകണമെന്നും അവർ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ മുസ്ലിങ്ങൾക്ക് എതിരാണെന്നും ഡൽഹി സർവകലാശാലയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ അഭിസംബോധന ചെയ്യവേ അരുന്ധതി പറഞ്ഞു. "അവർ നിങ്ങളുടെ വീടുകളിലെത്തും. നിങ്ങളുടെ പേരും ഫോൺ നമ്പറും ശേഖരിക്കും. ആധാറും ഡ്രൈവിങ് ലൈസൻസും ഉൾപ്പെടെയുള്ള രേഖകൾ ചോദിക്കും. ദേശീയ ജനസംഖ്യാ രജിസ്റ്റർ, ദേശീയ പൗരത്വ പട്ടികയ്ക്കുള്ള ഡേറ്റാ ബേസ് ആകും. നാം ഇതിനെതിരെ പോരാടിയേ മതിയാകൂ. അതിന് ഒരു വഴിയുണ്ട്. അവർ ദേശീയ ജനസംഖ്യാ രജിസ്റ്ററിനായി നിങ്ങളുടെ വീട്ടിലെത്തി പേര് ചോദിക്കുമ്പോൾ, വേറെയേതെങ്കിലും പേരു പറയുക. വിലാസം ചോദിക്കുമ്പോൾ 7 ആർ.സി.ആർ എന്നു പറയുക. നമ്മൾ ജനിച്ചത് ലാത്തിയടി കൊള്ളാനും ബുള്ളറ്റുകളെ നേരിടാനുമല്ല",അരുന്ധതി പറഞ്ഞു. ഡൽഹി രാം ലീല മൈതാനത്തു നടന്ന റാലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കള്ളം പറഞ്ഞുവെന്നും അരുന്ധതി കൂട്ടിച്ചേർത്തു. content highlights:arundhati roy on npr


from mathrubhumi.latestnews.rssfeed https://ift.tt/34WX251
via IFTTT