Breaking

Saturday, December 28, 2019

സി.ബി.എസ്.ഇ. സ്കൂളുകൾ ഇനി ‘കോപരഹിതമേഖല’; ലക്ഷ്യം ആനന്ദകരമായ പഠനാന്തരീക്ഷം

ന്യൂഡൽഹി: സി.ബി.എസ്.ഇ. സ്കൂളുകൾ 'കോപരഹിതമേഖല'യാക്കുന്നു. ആനന്ദകരമായ പഠനാന്തരീക്ഷം സൃഷ്ടിക്കുകയാണ് ബോർഡ് ഇതുവഴി ലക്ഷ്യമിടുന്നത്. സ്കൂളുകൾ കോപരഹിതമേഖലയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദേശിച്ച് മാനേജ്മെന്റിനും സ്കൂൾലീഡർമാർക്കും സി.ബി.എസ്.ഇ. അധികൃതർ കത്തയച്ചു. മാനേജ്മെന്റിനൊപ്പം അധ്യാപകരും വിദ്യാർഥികളും മാതാപിതാക്കളും ഇതിൽ പങ്കാളികളാകണമെന്നും കത്തിൽ പറയുന്നു. ആരോഗ്യമുള്ള ശരീരത്തിനൊപ്പം ആരോഗ്യമുള്ള മനസ്സും കുട്ടികളുടെ സമഗ്രവികസനത്തിന് ആവശ്യമാണ്. കുട്ടികൾ കോപരഹിതമായ മനസ്സിന് ഉടമകളാകുന്നതോടെ വീട്ടിലും അതിന്റെ ഗുണഫലമുണ്ടാകുമെന്നും കത്തിൽപറയുന്നു. കോപത്തിൽനിന്ന് സ്വതന്ത്രരാകാൻ വിദ്യാർഥികളെ പഠിപ്പിക്കാൻ ഏറ്റവും അനുയോജ്യമായ മാർഗം സ്വയം മാതൃകകളാകുകയാണെന്ന് അധ്യാപകരെയും മാനേജ്മെന്റിനെയും ബോർഡ് ഓർമിപ്പിക്കുന്നു. കോപം ഒഴിവാക്കാനുള്ള നിർദേശങ്ങൾ *വിദ്യാർഥികളും അധ്യാപകരും കാണുമ്പോൾ പരസ്പരം പുഞ്ചിരിക്കുക * അധ്യാപകർ വിദ്യാർഥികളോടും ചുറ്റുമുള്ളവരോടും സൗമ്യമായി സംസാരിക്കുക * സെൽഫോണുകളിൽ നോക്കിയിരിക്കുന്നത് ഒഴിവാക്കുക * ശ്വസനവ്യായാമവും ഏകാഗ്രതയും പരിശീലിപ്പിക്കുക ലക്ഷ്യം *കോപമില്ലാതാകുന്നതുവഴി കുട്ടികളിലെ ഭയവും മറ്റുള്ളവരെ അനാദരിക്കാനും അപമാനിക്കാനും വേദനിപ്പിക്കാനുമുള്ള പ്രവണതയും ഇല്ലാതാകും. * കുട്ടികൾ കൂടുതൽ ഉന്മേഷമുള്ളവരാകും. തങ്ങളുടെ കഴിവുകൾ ഫലപ്രദമായി ഉപയോഗിക്കാൻ അവർ പ്രാപ്തരാകും. സ്കൂളുകൾ ചെയ്യേണ്ടത് * സ്കൂളുകളുടെ പ്രവേശനഭാഗത്തും മറ്റുഭാഗങ്ങളിലും 'ഇത് കോപരഹിത മേഖലയാണ്' എന്നെഴുതിയ ബോർഡ് സ്ഥാപിക്കുക, *സ്കൂൾ അസംബ്ലിയിലും കായിക, കലാ പരിശീലന സമയത്തും ക്ലാസ് മുറികളിലും ലാബുകളിലും കുട്ടികളെ വ്യായാമം ചെയ്യിക്കുക, അനുഭവങ്ങൾ രേഖപ്പെടുത്തുക * സാമൂഹികമാധ്യമങ്ങളിൽ #cbsenoanger എന്ന ഹാഷ് ടാഗോടെ സ്കൂളിനെ കോപരഹിത വിദ്യാലയമാക്കാൻ ശ്രമിക്കുകയാണെന്ന് പ്രഖ്യാപിക്കുക Content Highlights:All CBSE schools to be 'anger-free' zones


from mathrubhumi.latestnews.rssfeed https://ift.tt/354it41
via IFTTT