കൊച്ചി: മരടിലെ ആൽഫ സെറീൻ, ഗോൾഡൻ കായലോരം ഫ്ലാറ്റുകൾ ഒറ്റത്തവണ സ്ഫോടനത്തിലൂടെയായിരിക്കും തകർക്കുക. ജെയിനും എച്ച്്.ടു.ഒ.യും തകർക്കാൻ ഇരട്ട സ്ഫോടനം ഉണ്ടാകും. എന്നാൽ രണ്ടും തമ്മിലുള്ള സമയ വ്യത്യാസം മില്ലി സെക്കൻഡ് മാത്രമായിരിക്കും. പൊളിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി മരടിലെ ഫ്ലാറ്റുകൾ എക്സ്പ്ലോസീവ് കൺട്രോളർ ആർ. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചു. ജെയിൻ, ഗോൾഡൻ കായലോരം, ആൽഫ സെറീൻ ഫ്ലാറ്റുകളിലാണ് വ്യാഴാഴ്ച പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസം എച്ച്.ടു.ഒ. ഫ്ലാറ്റിൽ പരിശോധന നടത്തിയിരുന്നു. ജനുവരി 11, 12 തീയതികളാണ് ഫ്ലാറ്റ് പൊളിക്കാനായി നിശ്ചയിച്ചിരിക്കുന്നത്. ഫ്ലാറ്റുകളിലെ ഹോളുകളിൽ സ്ഫോടകവസ്തു നിറയ്ക്കുന്നത് ജനുവരി മൂന്നിനോ നാലിനോ ആരംഭിക്കും. നാഗ്പുരിൽ നിന്നാണ് സ്ഫോടകവസ്തു കൊണ്ടുവരുന്നത്. ചാലക്കുടിയിലെ സംഭരണ ശാലയിലാണ് ഇത് സൂക്ഷിക്കുന്നത്. ഫ്ലാറ്റുകൾ നിൽക്കുന്ന മണ്ണിന്റെ ബലപരിശോധന നടത്തും. ആദ്യം പൊളിക്കുന്ന കുണ്ടന്നൂരിലെ എച്ച്.ടു.ഒ. ഫ്ലാറ്റിന് സമീപത്തുകൂടി കടന്നുപോകുന്ന ഐ.ഒ.സി.യുടെ പൈപ്പ് ലൈൻ വഴിയുള്ള ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തിവെയ്ക്കും. ഇന്ധനം പമ്പ് ചെയ്യുന്നത് നിർത്തി പൈപ്പിനുള്ളിൽ വെള്ളം നിറയ്ക്കാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷന് നോട്ടീസ് നൽകിയിട്ടുണ്ട്. ആൽഫയിൽ 3,500 ദ്വാരങ്ങൾ ആൽഫ സെറിന്റെ രണ്ട് ഫ്ലാറ്റ് സമുച്ചയങ്ങളിലായി 3,500 ദ്വാരങ്ങളിലായിരിക്കും സ്ഫോടക വസ്തു നിറയ്ക്കുക. അടിനിലയ്ക്കു പുറമേ ഒന്ന്്, രണ്ട്, അഞ്ച്, ഏഴ്, ഒൻപത്, 11, 14 നിലകളിലായിരിക്കും സ്ഫോടനം നടത്തുക. ഇവിടെ 16 മീറ്റർ ഉയരത്തിൽ കെട്ടിടാവശിഷ്ടം നിറയും. ഇടഭിത്തി ഇനിയും നീക്കണം ആൽഫയിലെ അഞ്ച് നിലകളിലെ ഇടഭിത്തിയെ ഇതുവരെ നീക്കിയിട്ടുള്ളൂ. നാട്ടുകാരുടെ എതിർപ്പ് കാരണമാണ് ഭിത്തി നീക്കാൻ കഴിയാത്തതെന്നാണ് കരാറുകാർ പറയുന്നത്. എല്ലാ നിലകളിലെയും ഭിത്തി നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്്. ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് നാട്ടുകാരോടും ആവശ്യപ്പെട്ടു. ഭിത്തി നീക്കിയില്ലെങ്കിൽ കല്ലും മണ്ണും സമീപത്തേക്ക് തെറിക്കും. കമ്പിവേലി ഇനിയും വേണം സ്ഫോടനം നടത്തുന്ന ഭാഗത്ത് നിലവിൽ രണ്ട് പാളികളായിട്ടേ കമ്പിവേലി ചുറ്റിയിട്ടുള്ളു. ഇത് അഞ്ച് എണ്ണമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.പൊടി സമീപത്തേക്ക് തെറിക്കാതിരിക്കാൻ ജിയോ ടെക്സ്റ്റയിൽ ഫ്ലാറ്റിനു ചുറ്റും നാല് പാളികളായി ചുറ്റണമെന്നും നിർദേശിച്ചിട്ടുണ്ട്. ആൽഫ ഫ്ലാറ്റിൽ ലിഫ്റ്റ് വെച്ചിരിക്കുന്ന കോൺക്രീറ്റ് ഭിത്തി പൂർണമായും നീക്കിയിട്ടുണ്ട്. ഇത് ഗുണകരമാണ്. ജെയ്നിൽ 2,860 ദ്വാരങ്ങൾ ജെയ്ൻ ഫ്ലാറ്റിൽ സ്ഫോടക വസ്തുക്കൾ നിറയ്ക്കുന്നതിനായുള്ളത് 2,860 ദ്വാരങ്ങളാണ്. അടിനിലയ്ക്കു പുറമേ ഒന്ന്്, രണ്ട്, എട്ട്, 14 നിലകളിലായിരിക്കും ആദ്യം സ്ഫോടനം നടത്തുക. 5, 13 നിലകളിൽ ഇതിനു പിന്നാലെയും സ്ഫോടനം നടത്തും.(മില്ലി സെക്കൻഡിന്റെ വ്യത്യാസമാണ് ഉണ്ടാവുക) കായലോരത്ത് 950 ദ്വാരങ്ങൾ കായലോരം ഫ്ലാറ്റിൽ 950 ദ്വാരങ്ങളിലാണ് സ്ഫോടകവസ്തു നിറയ്ക്കുന്നത്. അടിനിലയ്ക്കു പുറമേ ഒന്ന്, രണ്ട്, ഏഴ്, 13 നിലകളിലായിരിക്കും സ്ഫോടനം നടത്തുക. ഗോൾഡൻ കായലോരം ഫ്ലാറ്റിന് പിറകിൽ 12 മീറ്ററോളം മുറ്റമുണ്ട്. ഇത് അല്പം ചെരിച്ച് ഇവിടേയ്ക്ക് കെട്ടിടം വീഴിക്കാനും സഹായകരമാണ്. ആൽഫ സെറീൻ സൂക്ഷിക്കണം - കേന്ദ്ര സ്ഫോടക വിദഗ്ദ്ധ സംഘം കേന്ദ്ര സ്ഫോടക വിദഗ്ദ സംഘത്തലവൻ ആർ.വേണുഗോപാൽ നഗരസഭാ അധികൃതരുമായി സ്ഫോടനകാര്യങ്ങൾ ചർച്ച ചെയ്യുന്നു മരട്: മരടിൽ നിയന്ത്രിത സ്ഫോടനത്തിലൂടെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ ജനസാന്ദ്രതയേറിയ പ്രദേശത്തെ ആൽഫ സെറീൻ ഫ്ലാറ്റ് പ്രത്യേകം സൂക്ഷിക്കണമെന്ന് കേന്ദ്ര സ്ഫോടക വിദഗ്ദ്ധ സംഘം. സുപ്രീംകോടതി വിധി പ്രകാരം പൊളിക്കുന്ന ഫ്ലാറ്റുകളിൽ ഒരെണ്ണമൊഴികെ ബാക്കിയെല്ലാം തൃപ്തികരമാണെന്നാണ് കേന്ദ്ര സ്ഫോടക വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തൽ. ജനവരി 11 മുതൽ നിയന്ത്രണ സ്ഫോടനത്തിലൂടെ പൊളിക്കുന്ന ഫ്ലാറ്റുകൾ വ്യാഴാഴ്ചയാണ് കേന്ദ്ര സ്ഫോടക വിദഗ്ദ്ധ വിഭാഗം ഉദ്യോഗസ്ഥർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയത്. നെട്ടൂരിലെ ആൽഫ സെറീൻ ഫ്ലാറ്റ് ഒഴിച്ച് ബാക്കിയെല്ലാം തൃപ്തികരമെന്നാണ് കണ്ടെത്തൽ. ഈ വാക്കുകൾ നെട്ടൂരിലെ ആൽഫ ഫ്ലാറ്റിനു സമീപം താമസിക്കുന്ന പരിസരവാസികൾക്ക് ആശ്വാസം പകർന്നു. ഫ്ലാറ്റ് പൊളിക്കൽ നടപടി ആരംഭിക്കുന്നതിനു മുൻപു തന്നെ സമീപവാസികൾ മുന്നോട്ടു െവച്ച ആവശ്യങ്ങളിലൊന്നായിരുന്നു ജനസാന്ദ്രതയേറിയ പ്രദേശത്തെ ആൽഫ സെറീൻ അവസാനം പൊളിക്കുക എന്നത്. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെങ്കിലും വിഷയത്തിൽ അധികൃതരുടെ നിസ്സംഗത പരിസരവാസികളെ വേദനിപ്പിച്ചിരുന്നു. പല വിദഗ്ദ്ധ സംഘം വന്നു നോക്കിയെങ്കിലും കുഴപ്പമില്ല എന്തെങ്കിലും ചെറിയ രീതിയിലുള്ള പ്രശ്നങ്ങൾ മാത്രമേ ഉണ്ടാകൂ എന്നും ഇൻഷുറൻസ് തുക ലഭിക്കുമെന്നും ഉറപ്പ് നൽകിയിരുന്നെങ്കിലും ഇൻഷുറൻസിന്റെ കാര്യത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് ഉദാസീനത തുടർന്നപ്പോൾ സമീപ വാസികൾക്ക് സമര രംഗത്തേക്കിറങ്ങേണ്ടതായും വന്നു. പരിസരത്തെ വീടുകൾ ഓരോന്നായി വിള്ളൽ വീണു കൊണ്ടിരുന്നതും ആശങ്കക്കിടയാക്കി. ഇക്കാര്യം വ്യാഴാഴ്ച സ്ഥലം സന്ദർശിച്ച കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗം ജോയിന്റ് ഡയറക്ടർ ആർ. വേണുഗോപാൽ ചൂണ്ടിക്കാണിക്കുകയും ചെയ്തു. മറ്റുള്ള ഫ്ലാറ്റുകളിൽ ഇട ഭിത്തികൾ പൊളിച്ചുമാറ്റിയിട്ടുണ്ട്. ഇവിടെ അതുണ്ടായിട്ടില്ല. അവ പൊളിച്ചുമാറ്റി കനം കുറയ്ക്കണമെന്നും വിദഗ്ദ്ധ സംഘം ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അടുത്ത ടെക്നിക്കൽ കമ്മിറ്റി യോഗത്തിൽ രേഖാമൂലം അറിയിക്കുകയും വിശദമായി പരിശോധിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം നഗരസഭാധികൃതരെ അറിയിച്ചു. ആദ്യം ജെയ്നോ കായലോരമോ തകർക്കൂ എന്ന് നാട്ടുകാർ മരട് ഹോളിഫെയ്ത്ത് ഫ്ലാറ്റിൽ പൊളിക്കൽജോലി നടക്കുമ്പോൾ തൊട്ടടുത്ത പാലത്തിൽനിന്ന് അത് കൗതുകത്തോടെ വീക്ഷിക്കുന്ന ഇരുചക്ര യാത്രക്കാരൻ കൊച്ചി: മരടിലെ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ പ്രദേശവാസികളുടെ ഭീതി ഏറുകയാണ്. സമീപത്ത് ഒട്ടേറെ വീടുകളുള്ള ആൽഫ സെറീൻ ഫ്ലാറ്റുകൾക്ക് സമീപം താമസിക്കുന്നവർക്കാണ് ഏറെ ആശങ്ക. സമീപം ഏറെ വീടുകൾ ഇല്ലാത്ത ജെയ്നോ, കായലോരമോ ആദ്യം തകർക്കൂ എന്നാണ് അവർ ഇപ്പോൾ ശക്തമായി ആവശ്യപ്പെടുന്നത്. ഇത് തകർക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകൾ അറിഞ്ഞ്, പരിഹാരം കണ്ടെത്തി, ജനവാസ മേഖലയിലുള്ള ആൽഫ, എച്ച്.ടു.ഒ. ഫ്ലാറ്റുകൾ തകർക്കുന്നതിലേക്ക് നീങ്ങാം എന്നതാണ് ഇതിന് കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലും ഇവിടത്തുകാർ ഉന്നയിച്ചത് ഇതേ കാര്യമായിരുന്നു. പക്ഷേ, ഇപ്പോഴും ഇക്കാര്യത്തിൽ അനുകൂല തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ സമീപത്തെ വീടുകൾ തകർന്നാൽ പുനർ നിർമിക്കാനാവശ്യമായ പൂർണമായ ചെലവും സർക്കാർ വഹിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. ഏഴ് വീട്ടുകാർ മാറി ആൽഫ സെറിൻ ഫ്ലാറ്റിനു സമീപം താമസിച്ചിരുന്ന ഏഴ് വീട്ടുകാർ ഇവിടെ നിന്ന് വാടകവീടുകളിലേക്ക് താമസം മാറി. നടുവിലേ വീട്ടിൽ ആന്റണി, സഹോദരൻ ബെന്നി, ഇവരുടെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്ക് താമസിച്ചിരുന്നവർ, കണിയാംപറമ്പിൽ അജിത്, രാജീവ് നായർ എന്നിവരാണ് അവസാനമായി താമസം മാറിയത്. കരോട്ട് അനൂപും കുടുംബവുമായിരുന്നു ആദ്യം ഇവിടെ നിന്ന് താമസം മാറിയത്. അനൂപിന്റെ സഹോദരൻ ഹരി വീട് വാടകയ്ക്കെടുത്തിട്ടുണ്ട്. നാല് വീട്ടുകാർക്ക് വാടകയ്ക്ക് വീട് കൊടുക്കാനായി മുൻകൂർ നൽകിയ തുക ഫ്ലാറ്റ് പൊളിക്കാൻ കരാർ എടുത്ത കമ്പനി നൽകിയിട്ടുണ്ട്. ബാക്കി തുകയും നൽകുമെന്ന് പറയുന്നുണ്ടെങ്കിലും നാട്ടുകാർക്ക് ഉറപ്പൊന്നുമില്ല. ആൽഫ സെറീൻ ഫ്ലാറ്റിനു സമീപത്തെ 13 വീടുകൾക്ക് നിലവിൽ വിള്ളലുണ്ടായിട്ടുണ്ട്. ഫ്ലാറ്റ് ഇരിക്കുന്ന സ്ഥലം ചതുപ്പ് ഭൂമിയാണ്. ഇതിനാൽത്തന്നെ ഫ്ലാറ്റ് സ്ഫോടനത്തിലൂടെ തകർക്കുമ്പോൾ ഉണ്ടാകുന്ന നാശം, പ്രതീക്ഷിക്കുന്നതിനെക്കാൾ ഏറെയായിരിക്കുമെന്നും നാട്ടുകാർ പറയുന്നു. Content Highlights:Demolition of MaradFlats
from mathrubhumi.latestnews.rssfeed https://ift.tt/2Zqt202
via
IFTTT