Breaking

Sunday, December 29, 2019

നടപ്പുസാമ്പത്തികവർഷം 1.13 ലക്ഷം കോടിയുടെ ബാങ്ക് തട്ടിപ്പ്

മുംബൈ: 2019-'20 സാമ്പത്തികവർഷത്തെ ആദ്യ ആറുമാസക്കാലത്ത് റിപ്പോർട്ട് ചെയ്തത് 1.13 ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പുകൾ. ബാങ്കുകൾ കണ്ടെത്താൻ വൈകിയ സംഭവങ്ങളാണ് ഇതിലേറെയുമെന്ന് റിസർവ് ബാങ്കിന്റെ സാമ്പത്തികസുസ്ഥിരതാ റിപ്പോർട്ടിൽ പറയുന്നു. ഒരു ലക്ഷം രൂപയ്ക്കുമുകളിലുള്ള 4412 തട്ടിപ്പുകേസുകൾ ഉൾപ്പെടെയാണിത്. 2018-'19 സാമ്പത്തികവർഷം 6,801 കേസുകളിലായി 71,543 കോടി രൂപയുടെ തട്ടിപ്പായിരുന്നു കണ്ടെത്തിയത്. 2018-'19 കാലത്ത് റിപ്പോർട്ട് ചെയ്ത തട്ടിപ്പുതുകയുടെ 90.6 ശതമാനവും 2001-'18 കാലത്ത് നടന്നതാണ്. 2019-'20 സാമ്പത്തികവർഷം ആദ്യ ആറുമാസക്കാലം കണ്ടെത്തിയ തട്ടിപ്പുകളുടെ 97.3 ശതമാനവും ഒരു വർഷംമുമ്പുമാത്രം നടന്നതാണെന്നും ആർ.ബി.ഐ. വ്യക്തമാക്കുന്നു. 2019-20 കാലത്തെ ആദ്യ ആറുമാസക്കാലത്ത് 50 കോടി രൂപയ്ക്കു മുകളിലുള്ള 398 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന്റെമാത്രം മൂല്യം 1.05 ലക്ഷം കോടി രൂപവരും. വായ്പയുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് മുന്നിൽ- ഏകദേശം 90 ശതമാനം. പൊതുമേഖലാ ബാങ്കുകൾ നഷ്ടംനേരിടാൻ കരുതൽശേഖരമുണ്ടാക്കണം മുംബൈ: അപ്രതീക്ഷിത പ്രവർത്തനനഷ്ടവും നിഷ്ക്രിയ ആസ്തിയും നേരിടാൻ പൊതുമേഖലാ ബാങ്കുകൾ കരുതൽശേഖരം ഉണ്ടാക്കണമെന്ന് ആർ.ബി.ഐ. സ്വകാര്യമേഖലയിലേതടക്കം ബാങ്കുകൾ കോർപ്പറേറ്റ് ഭരണസംവിധാനം കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഏറ്റവും പ്രധാനപ്പെട്ടതാണിതെന്നും ആർ.ബി.ഐ. പറയുന്നു. ബാങ്കിങ് രംഗം കൂടുതൽ സ്ഥിരത കൈവരിച്ചിട്ടുണ്ട്. എങ്കിലും പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇനിയും മെച്ചപ്പെടണം. സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ വായ്പാവളർച്ച 8.7 ശതമാനം മാത്രമാണ്. സ്വകാര്യബാങ്കുകൾക്കിത് 16.5 ശതമാനവും. മാർച്ചിൽ ഇത് യഥാക്രമം 13.2 ശതമാനവും 21 ശതമാനമായിരുന്നു. അതേസമയം, സെപ്റ്റംബറിൽ നിക്ഷേപവളർച്ച 9.9 ശതമാനത്തിൽനിന്ന് 10.2 ശതമാനമായി ഉയർന്നിട്ടുണ്ട്. സെപ്റ്റംബറിലെ ബാങ്കുകളുടെ ആസ്തിമേൻമ പരിശോധിച്ചാൽ 24 ബാങ്കുകളിൽ കിട്ടാക്കട അനുപാതം അഞ്ചുശതമാനത്തിൽ താഴെയാണ്. നാലുബാങ്കുകളിൽ 20 ശതമാനത്തിന് മുകളിലുണ്ട്. ഷെഡ്യൂൾഡ് വാണിജ്യബാങ്കുകളിലെ വായ്പകളിൽ 51.8 ശതമാനവും വലിയ വായ്പകളാണ്. ഇതിൽനിന്നുള്ള കിട്ടാക്കട അനുപാതം 79.3 ശതമാനംവരും. മാർച്ചിനെ അപേക്ഷിച്ച് ഇതിൽ നേരിയ കുറവുണ്ടായിട്ടുണ്ട്. Content Highlights;1.13 lakh crore bank fraud in the current fiscal


from mathrubhumi.latestnews.rssfeed https://ift.tt/2EZ3OfS
via IFTTT