Breaking

Thursday, December 26, 2019

ക്രിസ്മസ് രാവില്‍ ഫിലിപ്പൈന്‍സില്‍ വന്‍ ചുഴലിക്കാറ്റ്, ഒമ്പത് മരണം

മനില: ക്രിസ്മസ് ദിനത്തിൽ ഫിലിപ്പൈൻസിനെ വിറപ്പിച്ച് ഫാൻഫോൺ ചുഴലിക്കാറ്റ്. ഇതുവരെ ഒമ്പത് പേർ മരിച്ചു. ഫാൻഫോൺ എന്ന ചുഴലിക്കാറ്റാണ് കനത്ത നാശം വിതച്ചത്. ശക്തമായ കാറ്റിലും മഴയിലും നിരവധി നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇലോഇലോ, കാപിസ്, ലൈറ്റി എന്നീ പ്രവിശ്യകളിലാണ് മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെൻട്രൽ ഫിലിപ്പൈൻ, നോർത്തേൺ മിന്ദനാവോ എന്നിവിടങ്ങളിലെ 38 ഗ്രാമങ്ങളിൽ നിന്നായി 24,000 ആളുകളെയാണ് ചുഴലിക്കാറ്റ് ബാധിച്ചത്. ചുഴലിക്കാറ്റിനെ തുടർന്ന് നൂറോളം ആഭ്യന്തര- അന്താരാഷ്ട്ര വിമാന സർവീസുകൾ നിർത്തിവെച്ചു. ചൊവ്വാഴ്ചയാണ് കിഴക്കൻസമാർ പ്രവിശ്യയിൽ ഫാൻഫോൺ ചുഴലിക്കാറ്റ് കരതൊട്ടത്. ചുഴലിക്കാറ്റ് കടന്നുപോയ വഴികളിലെല്ലാം കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിരവധി മരങ്ങൾ കടപുഴകുകയും വീടുകൾ തകരുകയും ചെയ്തു. നിരവധി സ്ഥലങ്ങളിൽ ചുഴലിക്കാറ്റിനൊപ്പമെത്തിയ കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടായി. സർക്കാർ കെട്ടിടങ്ങൾ, സ്കൂളുകൾ എന്നിവിടങ്ങളിലേക്ക് ജനങ്ങളെ സുരക്ഷിതമായി മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്. ഫിലിപ്പിനിൽ നിന്ന് ദക്ഷിണ ചൈനാ കടലിലേക്ക് കടക്കുന്ന ഫാൻഫോൺ വിയറ്റ്നാമിനെ ലക്ഷ്യമാക്കി നീങ്ങും. ഈ വർഷം 21-ാമത്തെ ചുഴലിക്കാറ്റാണ് ഫിലിപ്പൈൻസിൽ വീശുന്നത്. പസഫിക് റിങ് ഓഫ് ഫയർ, പസഫിക് ടൈഫൂൺ ബെൽറ്റ് എന്നീ മേഖലക്കുള്ളിൽ സ്ഥിതി ചെയ്യുന്നതിനാൽ ഫിലിപ്പൈൻസ് ഏറ്റവും കൂടുതൽ പ്രകൃതി ദുരന്തം ഉണ്ടാകാൻ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ്. Typhoon Ursula has made landfall over the Philippines. The major tropical storm saw damaging winds of up to 170 km/h. RELATED: https://t.co/JXYXCm5HIC pic.twitter.com/lMCfNt6QvT — Globalnews.ca (@globalnews) December 24, 2019 Typhoon Phanfone has battered the central Philippines Thousands of people have been left stranded, as ferries and flights are cancelledhttps://t.co/1HPVFqkRvM pic.twitter.com/JhVEWxY0Wk — BBC News (World) (@BBCWorld) December 25, 2019 Content Highlights:9 dead as typhoon Phanfone slams Philippines


from mathrubhumi.latestnews.rssfeed https://ift.tt/2tU1hS5
via IFTTT