Breaking

Sunday, December 15, 2019

പൗരത്വ ഭേദഗതി നിയമം: അസമില്‍ മരണം അഞ്ചായി, കര്‍ഫ്യൂവില്‍ ഇളവ്

കൊൽക്കത്ത: പൗരത്വനിയമ ഭേദഗതിക്കെതിരേ അസമിൽ നടന്നുവന്നിരുന്ന പ്രക്ഷോഭങ്ങളിൽമരിച്ചവരുടെ എണ്ണം അഞ്ചായി. ഡിസംബർ 12ന് ഉണ്ടായ പോലീസ് വെടിവെപ്പിൽ പരിക്കേറ്റ ഒരാൾകൂടി മരിച്ചതോടെയാണ് മരണസംഖ്യ അഞ്ചായി ഉയർന്നത്. ഇതിനിടയിൽ അസമിൽ കർഫ്യൂവിൽ ഇളവ് നൽകി. ഞായറാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ഗുവഹാട്ടിയിൽ കർഫ്യൂവിന് ഇളവ് നൽകി. ഇന്റർനെറ്റ് സേവനങ്ങളുടെ നിരോധനം തുടരുകയാണ്. തിങ്കളാഴ്ചവരെയാണ് നിരോധനം. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അക്രമാസക്തമായ പ്രതിഷേധങ്ങൾ തണുത്തപ്പോൾ പശ്ചിമബംഗാൾ കലുഷമായി. വെള്ളിയാഴ്ച തുടങ്ങിയ പ്രതിഷേധം ശനിയാഴ്ച വൻ അക്രമങ്ങളിലേക്കും പൊതുമുതൽ നശിപ്പിക്കുന്നതിലേക്കുമെത്തി. മുർഷിദാബാദിലെ ലാൽഗോള റെയിൽവേസ്റ്റേഷനിൽ ആളില്ലാതിരുന്ന അഞ്ചുതീവണ്ടികൾക്ക് കഴിഞ്ഞ ദിവസം തീവെച്ചിരുന്നു. മൂന്നു റെയിൽവേ സ്റ്റേഷനുകളും റെയിൽപ്പാളങ്ങളും 25 ബസുകളും അഗ്നിക്കിരയാക്കുകയും ചെയ്തു.എന്നാൽ ഇന്നലെ രാത്രിക്ക് ശേഷം കാര്യമായ അക്രമസംഭവങ്ങൾ ബംഗാളിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. Content Highlights:Citizenship Act Protests: Death Toll Rises to 5in Assam as Protester Injured in Police Firing


from mathrubhumi.latestnews.rssfeed https://ift.tt/2Po7oX1
via IFTTT