Breaking

Sunday, December 15, 2019

ഭര്‍ത്താവിന്റെ മാതാപിതാക്കളെ മയക്കികിടത്തി പണവും ആഭരണങ്ങളുമായി നവവധു മുങ്ങി

ബദ്വാൻ: ഭർത്താവിന്റെ മാതാപിതാക്കൾക്ക് മയക്കുമരുന്ന് നൽകി വീട്ടിലെ പണവും ആഭരണങ്ങളുമായി നവവധു മുങ്ങി. ഉത്തർപ്രദേശ് ബദ്വാനിലെ ഛോട്ടാപരാ ഗ്രാമത്തിലെ പ്രവീൺ എന്നയാളുടെ ഭാര്യ റിയയാണ് കഴിഞ്ഞദിവസം പണവും ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. ഡിസംബർ ഒമ്പതിനായിരുന്നു അസംഘട്ട് സ്വദേശിയായ റിയയും പ്രവീണും തമ്മിലുള്ള വിവാഹം. തുടർന്ന് റിയ പ്രവീണിന്റെ വീട്ടിലായിരുന്നു താമസം. വെള്ളിയാഴ്ച രാത്രിയാണ് റിയ ഭർത്താവിന്റെ മാതാപിതാക്കൾക്ക് മയക്കുമരുന്ന് കലർത്തിയ ഭക്ഷണം നൽകിയത്. ഇതിനുപിന്നാലെ 70000 രൂപയും മൂന്നുലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. അതേസമയം, പ്രവീൺ-റിയ വിവാഹത്തിന് ഇടനിലക്കാരനായിരുന്ന ടിങ്കു എന്നയാളെയും സംഭവദിവസം മുതൽ കാണാതായിട്ടുണ്ട്. പ്രവീണിന്റെയും റിയയുടെയും വിവാഹം നടത്തിയത് ടിങ്കുവായിരുന്നു എന്നും ഇയാളെയും കഴിഞ്ഞദിവസം മുതൽ കാണാനില്ലെന്നും പോലീസ് പറഞ്ഞു. ഇരുവരെയും കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായും പോലീസ് അറിയിച്ചു. റിയയുടേത് ദരിദ്ര കുടുംബമാണെന്ന് പറഞ്ഞ് ടിങ്കു നേരത്തെ പണം വാങ്ങിയിട്ടുണ്ടെന്നും പ്രവീണിന്റെ മാതാപിതാക്കൾക്ക് പരാതിയുണ്ട്. വിവാഹാഭരണങ്ങൾക്കായാണ് ഈ പണം വാങ്ങിയത്. അതേസമയം, ഒരിക്കലും ഭാര്യ ഇങ്ങനെ വഞ്ചിക്കുമെന്ന് കരുതിയില്ലെന്നായിരുന്നു പ്രവീണിന്റെ പ്രതികരണം. Content Highlights:newly wed woman drugs her in laws and flees with money and ornaments


from mathrubhumi.latestnews.rssfeed https://ift.tt/35l6IqY
via IFTTT