Breaking

Sunday, December 15, 2019

ഫാസ്റ്റാഗുള്ളത് 30 ശതമാനം വാഹനങ്ങളില്‍; ടാഗില്ലാത്ത വാഹനങ്ങള്‍ക്കായി കൂടുതല്‍ ട്രാക്കുകള്‍

രാജ്യത്തെ ടോൾ പ്ലാസകളിൽ ഫാസ്റ്റാഗ് സംവിധാനം നടപ്പാക്കാനുള്ള സർക്കാർ തീരുമാനം തത്കാലം നിർത്തിവെച്ചു. 30 ദിവസത്തേക്ക് ടോൾ ബൂത്തുകളിൽ കുറഞ്ഞത് 25 ശതമാനം ട്രാക്കുകൾ ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾക്കായി തുറന്നിടും. തിരക്കേറെയുള്ള ടോൾ ബൂത്തുകളിൽ ആവശ്യമെങ്കിൽ കൂടുതൽ ട്രാക്കുകൾ ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾക്ക് നൽകാം. ഇതുസംബന്ധിച്ച കേന്ദ്ര ഉപരിതലഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ ഉത്തരവ് ശനിയാഴ്ച പുറത്തിറങ്ങി. ഡിസംബർ 15-ന് ഫാസ്റ്റാഗ് നടപ്പാക്കാനിരിക്കെ ദേശീയപാത അതോറിറ്റിയുടെ ആവശ്യപ്രകാരമാണ് പുതിയ ഉത്തരവ്. നേരത്തെ ഡിസംബർ ഒന്നുമുതൽ ദേശീയപാതകളിൽ ഫാസ്റ്റാഗ് നിർബന്ധമാക്കാനായിരുന്നു തീരുമാനം. ഫാസ്റ്റാഗില്ലാത്തവയ്ക്കായി ഒരു ട്രാക്ക് മാത്രമാണ് നിർദേശിച്ചിരുന്നത്. വാഹന ഉപഭോക്താക്കളിൽ 30 ശതമാനം മാത്രമേ ഫാസ്റ്റാഗിലേക്ക് മാറിയിട്ടുള്ളൂ. അതുവരെ മറ്റു വാഹനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. തിരക്ക് പരിഗണിച്ച് പാലിയേക്കര ടോൾ പ്ലാസയിലെ 12 ട്രാക്കുകളിൽ നാലെണ്ണം ഫാസ്റ്റാഗില്ലാത്ത വാഹനങ്ങൾക്കും പ്രാദേശികവാഹനങ്ങൾക്കുമായി തുറന്നുനൽകും. ഫാസ്റ്റാഗ് വാഹനങ്ങൾക്ക് എട്ട് ട്രാക്കുകൾ ഉപയോഗിക്കാം. ഈ രീതി തുടർന്നാൽപോലും പാലിയേക്കരയിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്ന് ആശങ്കയുണ്ട്. കണക്കനുസരിച്ച് ബി.ഒ.ടി. സംവിധാനത്തിൽ പ്രവർത്തിക്കുന്ന പാലിയേക്കര, വാളയാർ പാമ്പിൻപള്ളം ടോൾ പ്ലാസകളിൽ മൂന്നിലൊന്ന് വാഹനങ്ങൾപോലും ഫാസ്റ്റാഗിലേക്ക് മാറിയിട്ടില്ല. പാലിയേക്കരയിൽ പ്രതിദിനം 25093 വാഹനങ്ങൾ ടോൾ പ്ലാസ കടന്നുപോകുന്നുണ്ട്. ഇതിൽ 8297 വാഹനങ്ങളാണ് ഫാസ്റ്റാഗ് ഉപയോഗിക്കുന്നത്. വാളയാർ ടോൾ പ്ലാസയിൽ കടന്നുപോകുന്ന 10564 വാഹനങ്ങളിൽ ഫാസ്റ്റാഗ് ഉപയോഗിക്കുന്നത് 4925 വാഹനങ്ങൾ മാത്രമാണ്. Content Highlights:Fastag Implementation For Toll Collection


from mathrubhumi.latestnews.rssfeed https://ift.tt/2MbkDZd
via IFTTT