Breaking

Sunday, December 15, 2019

മതന്യൂനപക്ഷങ്ങളോട് വിവേചനം: പാകിസ്താനെതിരെ ആഞ്ഞടിച്ച് യു.എന്‍. ഘടകം

ന്യൂഡൽഹി: മതന്യൂനപക്ഷങ്ങൾക്കെതിരായ പാകിസ്താന്റെ വിവേചനപരമായ നിലപാടുകൾക്കെതിരേയു.എൻ ഘടകം. മതന്യൂനപക്ഷങ്ങൾക്ക് എതിരെ പ്രവർത്തിക്കാൻ തീവ്രവാദ മനോഭാവമുള്ളവർക്ക് പാക് സർക്കാർ അവസരം ഉണ്ടാക്കിക്കൊടുത്തു എന്നാണ് യുണൈറ്റഡ് നേഷൻസ് കമ്മീഷൻ ഓൺ ദി സ്റ്റാറ്റസ് ഓഫ് വുമൺ ( സി.എസ്ഡ.ബ്ല്യു) കുറ്റപ്പെടുത്തുന്നത്. മതനിന്ദ നിയമങ്ങൾ ന്യൂനപക്ഷങ്ങളെ ഉപദ്രവിക്കാൻ മാത്രമല്ല, രാഷ്ട്രീയ നേട്ടങ്ങൾക്കും ഉപയോഗിക്കുന്നു എന്ന്പാകിസ്താൻ - റിലീജിയസ് ഫ്രീഡം അണ്ടർ അറ്റാക്ക്എന്ന തലക്കെട്ടിൽ സി.എസ്ഡ.ബ്ല്യു പ്രസിദ്ധീകരിച്ച 47 പേജുള്ള റിപ്പോർട്ടിൽ പറയുന്നു. പാകിസ്താനിലെ ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളും പെൺകുട്ടികളും ദുർബലരാണെന്ന് റിപ്പോർട്ട് പറയുന്നു. "ഓരോ വർഷവും നൂറുകണക്കിന് ആളുകളെ കാണാതാകുന്നു. നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകുകയോ, മുസ്ലീം പുരുഷനെ വിവാഹം ചെയ്യേണ്ടിവരികയോ ചെയ്യുന്നു. പെൺകുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമെതിരെ തട്ടിക്കൊണ്ടുപോകുന്നവരിൽ നിന്നുള്ള ഗുരുതരമായ ഭീഷണികൾ കാരണം ഇരകൾക്ക് അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങിവരാൻ സാധിക്കാറില്ല. നടപടിയെടുക്കുന്നതിൽ പോലീസിന്റെ വീഴ്ച, ജുഡീഷ്യൽ സംവിധാനത്തിന്റെ ബലഹീനത, മതന്യൂനപക്ഷ ഇരകളോട് പോലീസും ജുഡീഷ്യറിയും കാണിക്കുന്ന വിവേചനം എന്നിവ ഇത് വർദ്ധിപ്പിക്കുന്നു." - റിപ്പോർട്ട് പറയുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങളെ രണ്ടാംകിട പൗരന്മാരായി ചിത്രീകരിക്കുന്നതായി വ്യക്തമാക്കുന്ന നിരവധി ഉദാഹരണങ്ങൾ ഉദ്ധരിച്ചാണ് കമ്മീഷന്റെ റിപ്പോർട്ട്. അതിക്രമങ്ങൾ തടയുന്നതിനും മതപരമായ ആക്രമണങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കുന്നതിനും കൂടുതൽ ഫലപ്രദമായ നടപടികൾ കൈക്കൊള്ളാൻ സി.എസ്ഡ.ബ്ല്യു പാകിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. Content Highlights:Pakistan Slammed By UN Body Over "Discrimination" Of Religious Minorities


from mathrubhumi.latestnews.rssfeed https://ift.tt/2PqdNRD
via IFTTT