Breaking

Thursday, December 26, 2019

പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത് സിവില്‍സര്‍വ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവ്

ബിജ്നൂർ( ഉത്തർപ്രദേശ്):സുലേമാൻ എന്ന വിദ്യാർത്ഥി സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുപ്പിന്റെ ഭാഗമായി ഒരു ടൈം ടേബിൾ തയ്യാറാക്കിയിരുന്നു. ടൈംടേബിൾ പ്രകാരം ദിവസത്തിന്റെ രണ്ട് ദിവസം അയാൾ പള്ളിയിൽ നമസ്ക്കരിക്കാൻ പോകുമായിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്കും രാത്രി ഒൻപതുമണിയ്ക്കും. ടൈംടേബിൾ പ്രകാരം കഴിഞ്ഞ വെള്ളിയാഴ്ച ഒന്നരയ്ക്ക് പള്ളിയിൽ പോയ സുലേമാൻ 2.30ന് വീട്ടിൽ തിരിച്ചെത്തി ഹിന്ദി പഠിയ്ക്കാൻ തുടങ്ങേണ്ടതായിരുന്നു. പക്ഷേ സുലേമാൻ തിരിച്ചുവന്നില്ല. പൗരത്വ ഭേദഗതി ബില്ലിനെതിരെ നടന്ന പ്രക്ഷോഭത്തിനിടെയുണ്ടായ പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. സുലേമാൻ തയ്യാറാക്കിയ നോട്ടുകളും ടൈംടേബിളുമെല്ലാം ബിജ്നൂരിലേ വീട്ടിലുണ്ട്, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഉള്ളുപൊള്ളിച്ചുകൊണ്ട്. ഉത്തർപ്രദേശിലെ ബിജ്നൂരിൽ പൗരത്വഭേദഗതിയ്ക്കെതിരേപ്രക്ഷോഭം നടത്തിയവർക്ക് നേരെ പോലീസ് നടത്തിയ വെടിവെപ്പിലാണ് സുലേമാൻ (20) കൊല്ലപ്പെട്ടത്. ആദ്യം നിഷേധിച്ചെങ്കിലും ബിജ്നൂരിൽ നടന്ന പ്രക്ഷോപത്തിനിടെ വെടിയേറ്റാണ് സുലേമാൻ മരിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. പ്രാണ രക്ഷാർത്ഥം ഒരു പോലീസ് കോൺസ്റ്റബിൾ സുലേമാന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ്പോലീസ് ഭാഷ്യം. പോലീസുകാരുടെ കയ്യിലെ തോക്ക് തട്ടിപ്പറിച്ച പ്രക്ഷോഭകാരികൾ പോലീസിനുനേരെ വെടിയുതിർക്കാൻ തുടങ്ങിയെന്നും പ്രാണരക്ഷാർത്ഥം കോൺസ്റ്റബിൾ തിരിച്ചുവെടിവച്ചപ്പോഴാണ് സുലേമാൻ മരിച്ചതെന്നും ബിജ്നൂർ പോലീസ് സൂപ്രണ്ട് സഞ്ജീവ് ത്യാഗി വ്യക്തമാക്കി. എന്നാൽ പോലീസിന്റെ ഈ വാദം തള്ളിക്കളഞ്ഞ് സുലേമാന്റെ കുടുംബം രംഗത്തെത്തി.സുലേമാൻ സിവിൽ സർവ്വീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നുവെന്നും പ്രക്ഷോഭത്തിൽ പങ്കെടുത്തിരുന്നില്ലെന്നും കുടുംബം വ്യക്തമാക്കി. പള്ളിയിൽ നമസ്ക്കരിക്കാൻ പോയി തിരിച്ചുവരുന്നതിനിടെയാണ് സുലേമാന് പോലീസിന്റെ വെടിയേൽക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസമായി സുലേമാന്പനിയായിരുന്നുവെന്നും വീട്ടിൽ വിശ്രമത്തിലായിരുന്ന സുലേമാൻ പ്രക്ഷോഭങ്ങളിലൊന്നും പങ്കെടുത്തിരുന്നില്ലെന്നും സുലേമാന്റെ സഹോദരൻ പറയുന്നു. സുലേമാൻ പളളിയിൽ പോയി തിരികെ വരുമ്പോഴാണ് ബിജ്നൂരിൽ വെച്ച് പോലീസ് പ്രക്ഷോഭകാരികൾക്കെതിരേലാത്തിച്ചാർജ് ആരംഭിച്ചത്. പോലീസ് കണ്ണീർ വാതകവും പ്രയോഗിച്ചു. സംഭവം കണ്ടുകൊണ്ടു നിൽക്കുകയായിരുന്ന സുലേമാന് നേരെ പോലീസ് നിറയൊഴിക്കുകയായിരുന്നുവെന്നും സഹോദരൻ വ്യക്തമാക്കി. ഉത്തർപ്രദേശിൽ പൗരത്വ ഭേദഗതിക്കെതിരേയുള്ള പ്രക്ഷോഭത്തിനിടെ ഇതിനോടകം 15 പേർ മരിച്ചിട്ടുണ്ട്. സുലേമാനൊപ്പം അനീസ് എന്ന യുവാവും കൊല്ലപ്പെട്ടിരുന്നു. എന്നാൽ അനീസ് പ്രക്ഷോഭകാരികളിൽ നിന്നുള്ള വെടിവെപ്പിനിടെയാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസ് വാദം. Content Highlight: Police finally admits that IAS aspirant killed in police firing


from mathrubhumi.latestnews.rssfeed https://ift.tt/37bLk7M
via IFTTT