Breaking

Thursday, December 9, 2021

സൈനിക ഹെലികോപ്ടര്‍ അപകടം; മരിച്ചവരില്‍ തൃശ്ശൂര്‍ സ്വദേശിയും

ന്യൂഡൽഹി: നീലഗിരിയിലുണ്ടായ ഹെലികോപ്ടർ അപകടത്തിൽ മരിച്ചവരിൽ മലയാളി സൈനിക ഉദ്യോഗസ്ഥനും. തൃശ്ശൂർ പൊന്നൂകര സ്വദേശിയും വ്യോമസേനാ വാറന്റ് ഓഫീസറുമായ പ്രദീപ് അറയ്ക്കലാണ് അപകടത്തിൽ മരിച്ച മലയാളി. ബുധനാഴ്ച ഉച്ചയ്ക്ക് 12.20-ഓടെയാണ് സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ നീലഗിരി കൂനൂരിനടുത്ത് അപകടത്തിൽപ്പെട്ടത്. സൂലൂരിൽനിന്ന് ഊട്ടി വെല്ലിങ്ടണിലെ സൈനിക ക്യാമ്പിലേക്ക് പുറപ്പെട്ടതായിരുന്നു സംഘം. എന്നാൽ കൂനൂരിനടുത്ത കാട്ടേരിയിൽ ഹെലികോപ്റ്റർ തകർന്നുവീഴുകയായിരുന്നു. ബിപിൻ റാവത്തിന് പുറമെ അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലെഫ്റ്റനന്റ് കേണൽ എച്ച്. സിങ്, വിങ് കമാൻഡർ പി.എസ്. ചൗഹാൻ, സ്ക്വാഡ്രൻ ലീഡർ കെ. സിങ്, ജെ.ഡബ്ല്യൂ.ഒ. ദാസ്, ജെ.ഡബ്ല്യൂ.ഒ. പ്രദീപ് എ., ഹവീൽദാർ സത്പാൽ, നായിക് ഗുർസേവക് സിങ്, നായിക് ജിതേന്ദർ, ലാൻസ് നായിക് വിവേക്, ലാൻസ്നായിക് എസ്. തേജ എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. Content Highlights:army helicopter crash tamilnadu one malayali officer also dies in crash


from mathrubhumi.latestnews.rssfeed https://ift.tt/31Fq2SX
via IFTTT