Breaking

Sunday, September 30, 2018

ഗൗരി ലങ്കേഷ് വധം: കുറ്റം സമ്മതിക്കാൻ അന്വേഷണസംഘം പണം വാഗ്‌ദാനം ചെയ്‌തെന്ന് പ്രതികൾ

ഏറെ വിവാദമായ ഗൗരി ലങ്കേഷ് വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം പണം വാഗ്‌ദാനം ചെയ്‌തെന്ന ആരോപണവുമായി പ്രതികൾ രംഗത്ത്. കുറ്റം സമ്മതിക്കാൻ 25 ലക്ഷം രൂപ പൊലീസ് വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. കേസിൽ പിടിയിലായ പരശുറാം വാഗ്‌മർ, മനോഹർ ഇഡ്വെ എന്നിവരാണ് അന്വേഷണസംഘത്തിനെതിരെ രംഗത്തെത്തിയത്. 

കേസിൽ പങ്കില്ലെന്നും, തന്‍റെ കുടുംബത്തെ അപകടത്തിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് കുറ്റം സമ്മതിപ്പിച്ചതെന്നുമാണ് മനോഹറിന്‍റെ ആരോപണം. കോടതിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ഇവർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെപ്പറ്റി പ്രതികരിക്കാൻ പ്രത്യേക അന്വേഷണസംഘം തയ്യാറായിട്ടില്ല.



from Anweshanam | The Latest News From India https://ift.tt/2RdQGsn
via IFTTT