Breaking

Sunday, September 30, 2018

കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുമായി ഇന്ന് ചർച്ച

കെഎസ്ആർടിസിയിലെ തൊഴിലാളി യൂണിയനുകളുമായി ഇന്ന് ചർച്ച. പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ഗതാഗതമന്ത്രിയും സിഎംഡിയുമാണ്  ഇന്ന് ചര്‍ച്ച നടത്തുന്നത്. ഗതാഗതമന്ത്രിയുടെ ചേംബറില്‍ ഉച്ചതിരിഞ്ഞാണ് ചര്‍ച്ച. 

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രേഡ് യൂണിയനുകളുടെ സംയുക്ത സമര സമിതി ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പണിമുടക്ക് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാല്‍ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സമര സമിതി. ഈ സാഹചര്യത്തിലാണ് ഇന്നത്തെ ചര്‍ച്ച. 

അതേസമയം, കെടിഡിഎഫ്സിക്കുള്ള 480കോടി രൂപ കുടിശ്ശിക 59 ഡിപ്പോകളുടെ പ്രതിദിന വരുമാനത്തില്‍ ഈടാക്കാനുള്ള ഉത്തരവ് ഉടന്‍ നടപ്പാക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. 59 ഡിപ്പോകളിലെ പ്രതിദിന വരുമാനത്തില്‍ നിന്നും ബാങ്ക് കണ്‍സോര്‍ഷ്യത്തിനുള്ള തിരിച്ചടവ് കഴിഞ്ഞുള്ള തുക പൂര്‍ണ്ണമായും കെടിഡിഎഫ്സിക്ക് കൈമാറാനായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഉത്തരവ്. ഇത് നടപ്പായാല്‍ ദൈനംദിനചെലവുകള്‍ക്ക് പണമില്ലാത്ത അവസ്ഥയുണ്ടാകുമെന്ന് കെഎസ്ആര്‍ടിസി ആശങ്ക അറിയച്ചിരുന്നു. 19.5 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ തന്നെ കെടിഡിഎഫ്സിക്ക് കൈമാറാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്.



from Anweshanam | The Latest News From India https://ift.tt/2IrIpNs
via IFTTT