ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള ഹർജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി. തൃണമൂൽ കോൺഗ്രസ് എംപി മെഹുവ മൊയ്ത്ര നൽകിയ ഹർജിയാണ് അടിയന്തരമായി പരിഗണിക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചത്. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് തിടുക്കത്തിൽ ഹർജി പരിഗണിക്കാൻ വിസമ്മതിച്ചത്. പൗരത്വബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്തായിരുന്നു മെഹുവ മൊയ്ത്രയുടെ ഹർജി. തിങ്കളാഴ്ച ഹർജി പരിഗണിക്കണമെന്നായിരുന്നു മൊയ്ത്രയുടെ ആവശ്യം. ഇത് നിരാകരിച്ച കോടതി സുപ്രീംകോടതി രജിസ്ട്രാർ മുമ്പാകെ ഹർജി സമർപ്പിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ബില്ലിനെതിരെ കഴിഞ്ഞ ദിവസം മുസ്ലിംലീഗ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നു. കോൺഗ്രസും അടുത്ത ദിവസം തന്നെ ഹർജി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. പാർലമെന്റിന്റെ ഇരുസഭകളും പാസാക്കിയ പൗരത്വഭേദഗതി ബിൽ രാഷ്ട്രപതിയും ഒപ്പുവെച്ചതോടെ വ്യാഴാഴ്ച മുതൽ തന്നെ നിയമം പ്രാബല്യത്തിലായി. Content Highlights:Mahua Moitra moves Supreme Court challenging the validity of Citizenship Amendment ActA Bench headed by Chief Justice SA Bobde refuses early hearing for today and asks lawyer to mention
from mathrubhumi.latestnews.rssfeed https://ift.tt/2RKbWZj
via
IFTTT