കൊച്ചി: കൊച്ചിയിലെ റോഡിൽ ഉണ്ടായ ചോർച്ച അടക്കുന്നതിനായി പിഡബ്ല്യുഡിയോട് അനുമതി തേടിയിരുന്നതായും എന്നാൽ അനുമതി ലഭിക്കാതിരുന്നതിനാലാണ് ചോർച്ച അടയ്ക്കാൻ സാധിക്കാത്തതെന്നും ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ മുഹമ്മദ് ഷാ. ചോർച്ച ശ്രദ്ധയിൽപെട്ടതിന് പിന്നാലെ അനുമതി തേടിയിരുന്നെങ്കിലും പിഡബ്ല്യൂഡി അനുമതി നൽകിയില്ലെന്നും അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് വ്യക്തമാക്കി. കഴിഞ്ഞ സെപ്തംബർ 16നാണ് പാലാരിവട്ടം മെട്രോസ്റ്റേഷന് സമീപത്ത് ചോർച്ച് ശ്രദ്ധയിൽപെട്ടത്. തുടർന്ന് 18ാം തീയതി തന്നെ ചോർച്ച അടക്കുന്നതിനുവേണ്ടിയുള്ള അനുമതി തേടി ഇ-മെയിൽ വഴി അസിസിറ്റന്റ് എൻജിനിയർക്ക് അപേക്ഷ കൊടുത്തിട്ടുണ്ടായിരുന്നു. എന്നാൽ പി ഡബ്ല്യു ഡിയിൽ നിന്നും അനുമതി ലഭിക്കാൻ കാലതാമസം നേരിടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചോർച്ച അടക്കേണ്ടതും കുഴി അടക്കേണ്ടതും ജല അതോറിറ്റിയുടെ ഉത്തരവാദിത്തമാണ്. എന്നാൽ അതിന് പി ഡബ്ല്യു ഡിയുടെ അനുമതി ലഭിക്കണം. അല്ലങ്കെിൽ അറസ്റ്റുപോലുള്ള നിയമപരമായ നടപടി സ്വീകരിക്കാൻ അവർക്ക് കഴിയുമെന്നും അതിനാൽ പി ഡബ്ല്യൂ ഡിയുടെ അനുമതിക്കായി കാത്തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം റോഡിലെ ചോർച്ചയും കുഴിയും അടക്കേണ്ടത് ജല അതോറിറ്റിയാണെന്നും അവരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് പി ഡബ്ല്യുഡി പി ഡബ്ല്യൂഡി എക്സിക്യൂട്ടീവ് എൻജിനിയർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. കൊച്ചിയിൽ റോഡിലെ കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ പരസ്പരം പഴിചാരുകയാണ് പി ഡ ബ്ല്യു ഡിയും ജലഅതോറിറ്റിയും. Content Highlights: Motorist falls in pathole dies after being run over by lorry
from mathrubhumi.latestnews.rssfeed https://ift.tt/35hXxrf
via
IFTTT