ഐഫോൺ 11 പ്രോ വാങ്ങാൻ ആഗ്രഹിച്ച ബംഗളുരു സ്വദേശിക്ക് കിട്ടിയത് കിടിലനൊരു വ്യാജ ഐഫോൺ. ഫ്ളിപ്കാർട്ടിൽ നിന്നാണ് രജനികാന്ത് കുശ് വാഹ് എന്നയാൾ വിലക്കിഴിവിൽ 93000 രൂപ മുടക്കി ഐഫോൺ 11 പ്രോ വാങ്ങിയത്. എന്നാൽ സ്വപ്നം കണ്ട സ്മാർട്ഫോൺ വാങ്ങിയ രജനികാന്ത് കബളിപ്പിക്കപ്പെട്ടു. കൃത്യമായി പറഞ്ഞാൽ ഐഫോൺ 11 പ്രോയുടെ രൂപത്തിലുള്ള ഒരു ഫോൺ. ഫോണിലെ ട്രിപ്പിൾ ക്യാമറ മോഡ്യൂൾ വെറുമൊരു സ്റ്റിക്കർ മാത്രമായിരുന്നു. സ്റ്റിക്കർ എടുത്തുകളഞ്ഞാൽ ഐഫോൺ ടെൻഎസിന് സമാനമായ ഒരു ഫോൺ പക്ഷെ ഫോണിൽ ഐഓഎസ് ആയിരുന്നില്ല ആൻഡ്രോയിഡ് ആപ്പുകൾ പ്രവർത്തിക്കുന്ന മറ്റേതോ ഓപ്പറേറ്റിങ് സിസ്റ്റം ആയിരുന്നു അതിൽ. എന്തായാലും വ്യാജ ഫോണിന് പകരം യഥാർഥ ഫോൺ എത്തിക്കാമെന്ന് ഫ്ളിപ്കാർട്ട് കുശ് വാഹിന് ഉറപ്പ് നൽകിയിട്ടുണ്ട്. മുമ്പും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അടുത്തിടെ ഒരു കണ്ണൂർ സ്വദേശിയ്ക്ക് ക്യാമറയ്ക്ക് പകരം ലഭിച്ചത് ഇഷ്ടികകളായിരുന്നു. ഇഷ്ടികയ്ക്കൊപ്പം ക്യാമറ മാന്വലും വാറന്റി കാർഡും ഉണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. ഇതപോലെ ഐഫോൺ 8 ഓർഡർ ചെയ്ത ഒരു മുംബൈ സ്വദേശിയ്ക്ക് ലഭിച്ചത് ഒരു ബാർ സോപ്പാണ്. Content Highlights:Bengaluru man orders Apple iPhone 11 Pro gets fake iPhone
from mathrubhumi.latestnews.rssfeed https://ift.tt/36v481B
via
IFTTT