Breaking

Wednesday, December 18, 2019

യുഡിഎഫ് സീറ്റ് പിടിച്ചെടുത്തു; വൈക്കത്ത് ബിജെപിക്ക് അട്ടിമറി വിജയം

വൈക്കം: വൈക്കം നഗരസഭയിൽ ബിജെപിക്ക് അട്ടിമറി വിജയം. യുഡിഎഫിന്റെ സിറ്റിങ് സീറ്റ് ബിജെപി പിടിച്ചെടുത്തു. നഗരസഭയിലെ 21 -ാം ഡിവിഷനിലാണ് ബിജെപി 79 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. ആകെ പോൾ ചെയ്ത 605 വോട്ടിൽ ബിജെപിയിലെ കെ.ആർ. രാജേഷ് 257 വോട്ട് നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി പ്രിയ രാജേഷിന് 178 വോട്ട് മാത്രമാണ് ലഭിച്ചത്. സിപിഎം സ്ഥാനാർഥി ഷാനി സുരേഷ് 170 വോട്ടുമായി മൂന്നാമതായി. എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ യുഡിഎഫ് കൗൺസിലറായിരുന്ന അഡ്വ. വി.വി സത്യന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണയും കെ. ആർ രാജേഷായിരുന്നു ബിജെപി ടിക്കറ്റിൽ മത്സരിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 252 എൽഡിഎഫിന് 200 ബിജെപിക്ക് 199 എന്നിങ്ങനെയായിരുന്നു വോട്ട് നില. മൂന്നാം സ്ഥാനത്ത് നിന്നാണ് ബിജെപി വിജയത്തിലേക്ക് ഇത്തവണ എത്തിയത്. Content Highlights: Cpm candidate in thrid position


from mathrubhumi.latestnews.rssfeed https://ift.tt/2Ew21P2
via IFTTT