കണ്ണൂർ; തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ തലശ്ശേരി നഗരസഭയിലെ ടെംബിൾ ഗേറ്റ് വാർഡ് ബിജെപിയിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 63 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി എ.കെ സക്കരിയ വിജയിച്ചത്. സിറ്റിങ് വാർഡിൽ 600 വോട്ടുകൾ നേടാനെ ബിജെപിക്ക് സ്ഥാനാർഥിക്ക് സാധിച്ചുള്ളു. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽഡിഎഫിന് ആകെ ലഭിച്ചത് 187 വോട്ടുകൾ മാത്രം. ബിജെപി വാർഡ് മെംബറായിരുന്ന ഇ.കെ ഗോപിനാഥന്റെ മരണത്തെത്തുടർന്നാണ് ടെബിൾ ഗേറ്റ് വാർഡിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ടെംബിൾ ഗേറ്റിന് പുറമേ കണ്ണൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്ന മറ്റ് രണ്ട് വാർഡുകൾ എൽഡിഎഫ് നിലനിർത്തി. കണ്ണൂർ നഗരസഭയിലേയും രാമന്തളി പഞ്ചായത്തിലെയും വാർഡുകളാണ് എൽഡിഎഫ് നിലനിർത്തിയത്. Content Highlights;udf won thalassery temple gate ward
from mathrubhumi.latestnews.rssfeed https://ift.tt/38P1PbM
via
IFTTT