തൃശൂർ: കേരളവർമ കോളേജിൽ പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് സെമിനാർ സംഘടിപ്പിച്ച എബിവിപി പ്രവർത്തകർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദനം. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. രണ്ട് എബിവിപി പ്രവർത്തകരെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൗരത്വനിയമ ഭേദഗതിയെ അനുകൂലിച്ച് കഴിഞ്ഞദിവസം ക്യാംപസിനുള്ളിൽ എബിവിപി സെമിനാർ സംഘടിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എസ്എഫ്ഐ പ്രവർത്തകർ ഇടപെട്ട് ഇത് തടഞ്ഞു. തുടർന്ന് ക്യാംപസിന് പുറത്ത് റോഡിലാണ് എബിവിപി സെമിനാർ സംഘടിപ്പിച്ചത്. ഇതിന് പിന്നാലെ സെമിനാർ സംഘടിപ്പിക്കാൻ മുൻകൈയെടുത്ത എബിവിപി പ്രവർത്തകരെ എസ്എഫ്ഐ പ്രവർത്തകർ ക്ലാസിൽ നിന്ന് വലിച്ചുപുറത്തെത്തിച്ച് വരാന്തയിൽവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് എബിവിപി ക്യാംപസിൽ പ്രതിഷേധപ്രകടനം നടത്തി. Content Highlights:SFI- ABVP Clash in Kerala Varma College , Citizenship Amendment Act
from mathrubhumi.latestnews.rssfeed https://ift.tt/35Kkcwk
via
IFTTT