Breaking

Friday, April 5, 2019

കോണ്‍ഗ്രസിനെ ബാധിച്ച വൈറസാണ് മുസ്ലിം ലീഗ്; യോഗി ആദിത്യനാഥ്

ലക്‌നൗ: മുസ്ലീം ലീഗിനെ വിമര്‍ശിച്ച് മുസ്ലീം ലീഗ് വൈറസാണെന്നാണ് ആരോപണം.ഈ വൈറസ് കാണ്‍ഗ്രസിനെ മുഴുവന്‍ ആക്രമിച്ച് കീഴടക്കിയിരിക്കുകയാണ്.  രാഹുല്‍ ഗാന്ധി ജയിച്ചാല്‍ ഇത് രാജ്യമൊട്ടാകെ ഇത് പടരും.ട്വിറ്ററിലൂടെയാണ് ആദിത്യനാഥിന്റെ വിമര്‍ശനം.മുസ്ലിം ലീഗ് ഒരു വൈറസാണ്. വൈറസ് ബാധിച്ചവര്‍ അതിനെ അതിജീവിക്കാറില്ല. പ്രതിപക്ഷമായ കോണ്‍ഗ്രസിനെ ആ വൈറസ് ഇപ്പോള്‍ത്തന്നെ ബാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ് വിജയിച്ചാല്‍ അവരെ ബാധിച്ച വൈറസ് ഇന്ത്യ മുഴുവന്‍ വ്യാപിക്കുമെന്നും ആദിത്യനാഥ് പറഞ്ഞു.

1857ല്‍ നടന്ന സ്വാതന്ത്ര്യ സമരത്തില്‍ രാജ്യം മുഴുവന്‍ മംഗള്‍ പാണ്ഡേയ്ക്കൊപ്പം നിന്ന് പോരാടി. എന്നാല്‍ അതിനു ശേഷം മുസ്ലിം ലീഗ് എന്ന വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കുകയും രാജ്യത്തിന്റെ വിഭജനത്തിനുവരെ കാരണമാകുകയും ചെയ്തു. ഇതേതരത്തിലുള്ള ഭീഷണിയാണ് മുസ്ലിം ലീഗ് ഇപ്പോള്‍ രാജ്യമെമ്പാടും ഉയര്‍ത്തുന്നത്. ലീഗിന്റെ ഹരിതപതാക വീണ്ടും ഉയര്‍ന്നു പറക്കുകയാണ്. മുസ്ലിം ലീഗ് എന്ന വൈറസ് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുന്നു, ശ്രദ്ധയോടെയിരിക്കുക- അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.



from Anweshanam | The Latest News From India http://bit.ly/2IdXYu4
via IFTTT