Breaking

Thursday, December 26, 2019

ജനസംഖ്യാ റജിസ്റ്ററിനായുള്ള ചോദ്യാവലിയില്‍ പൗരത്വ റജിസ്റ്ററിന് ആവശ്യം വേണ്ട ചോദ്യങ്ങൾ?

ന്യൂഡൽഹി: ദേശീയ ജനസംഖ്യാ റജിസ്റ്ററിനായി തയ്യാറാക്കിയ ചോദ്യാവലി വിവാദമാകുന്നു. മാതാവിന്റെയും പിതാവിന്റെയും ജനന സ്ഥലം സംബന്ധിച്ച ചോദ്യം ദേശീയ പൗരത്വ റജിസ്റ്റർ തയ്യാറാക്കുന്നതിന് മുന്നോടിയാണെന്നാണ് ആരോപണം. പുതിയ വിവരങ്ങൾ കേന്ദ്രസർക്കാർ ശേഖരിക്കുന്നത് പൗരത്വ പട്ടിക തയ്യാറാക്കാൻ വേണ്ടിയാണെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് എകെ ആന്റണി അഭിപ്രായപ്പെട്ടു. 2020ലെ ദേശീയ ജനസംഖ്യ റജിസ്റ്ററിനായി വ്യക്തികളിൽ നിന്ന് ശേഖരിക്കുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇവയാണ്. പേര്, ജനന തീയതി, ജനിച്ച സ്ഥലം, വീട് നമ്പർ, വീട് സ്ഥിതി ചെയ്യുന്ന ജില്ല, സംസ്ഥാനം , അച്ഛന്റെയും അമ്മയുടെയും ജനനതീയതി, ജനന സ്ഥലം താമസസ്ഥലം,ജനിച്ച സ്ഥലത്താണോ ഇപ്പോൾതാമസിക്കുന്നത്, അല്ലെങ്കിൽ ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് എത്രനാളായി താമസിക്കുന്നു, ആധാർ പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐഡി, എന്നിവയുടെ നമ്പർ ചോദിക്കുന്നുണ്ടെങ്കിലും ഇഷ്ടമുണ്ടെങ്കിൽ മാത്രം കൈമാറിയാൽ മതി. നൽകുന്ന വിവരങ്ങൾ സാധൂകരിക്കുന്നതിനായി അധിക രേഖകൾ സമർപ്പിക്കേണ്ടതില്ല. ബയോമെട്രിക് രേഖകളും ആവശ്യപ്പെടില്ല. 2020ലെ ദേശീയ ജനസംഖ്യ റജിസ്റ്ററിനായുള്ള ചോദ്യാവലി തയ്യാറാക്കുന്നതിനായി ഓഗസ്റ്റ് 12 മുതൽ സെപ്റ്റംബർ 30വരെ പൈലറ്റ് സർവ്വേനടത്തിയിരുന്നു. ഈ സർവ്വേയിൽ പാൻ കാർഡ് വിവരം കൈമാറാൻ ജനങ്ങൾതാത്പര്യപ്പെടാത്തതിനാൽ അന്തിമ ചോദ്യാവലിയിലൊഴിവാക്കി. 2010ലെ ചോദ്യാവലിയിൽ വിദ്യാഭ്യാസ യോഗ്യത ആവശ്യപ്പെട്ടിരുന്നു. എന്നാൽ 2020ൽ വിദ്യാഭ്യാസം സംബന്ധിച്ച ചോദ്യം ഒഴിവാക്കിയിട്ടുണ്ട്. പുതുതായി വിവരങ്ങൾ തേടുന്നത് ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതിനാണെന്ന് എകെ ആന്റണി ആരോപിച്ചു. ദേശീയജനസംഖ്യാ രജിസ്റ്ററിനായി ഇപ്പോൾശേഖരിക്കുന്ന വിവരങ്ങൾ ദേശീയ പൗരത്വ റജിസ്റ്ററിനായി ഉപയോഗിക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം തരുന്ന വിവരങ്ങൾ. content highlights:NPR questionare includes controversial questions, NRC


from mathrubhumi.latestnews.rssfeed https://ift.tt/2PVzrNv
via IFTTT