Breaking

Thursday, December 26, 2019

തോക്കുചൂണ്ടി വെടിയുതിര്‍ക്കുന്ന പ്രതിഷേധക്കാര്‍; അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുപി പോലീസ്

ലഖ്നൗ : പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിനിടെ പോലീസിനെതിരേവെടിയുതിർക്കുന്നവരുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്തുവിട്ട് ഉത്തർപ്രദേശ് പോലീസ്. മീററ്റിൽ കഴിഞ്ഞ വെള്ളിയാഴ്ച നടന്ന അക്രമത്തിനിടെ പകർത്തിയദൃശ്യങ്ങളാണ് യു.പി. പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. പ്രതിഷേധത്തിനിടെ പോലീസിന് നേരേ തോക്കു ചൂണ്ടി വെടിയുതിർക്കുന്ന രണ്ടുപേരും തോക്കുമായി നടന്നുനീങ്ങുന്ന മുഖംമറച്ച ഒരാളും വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്. ഡിസംബർ 19 മുതൽ 21 വരെ ഇത്തരത്തിലുള്ള അക്രമവും കലാപവുമാണ് പോലീസിന് നേരിടേണ്ടിവന്നതെന്നും അതിനാലാണ് തിരിച്ചടിക്കേണ്ടിവന്നതെന്നും പോലീസ് പറയുന്നു. ഒരാഴ്ചയ്ക്കിടെ ഏകദേശം 15 ലേറെ പേരാണ് യുപിയിലെ പ്രതിഷേധങ്ങൾക്കിടെ കൊല്ലപ്പെട്ടത്. മീറ്ററിൽ മാത്രം ആറുപേർ മരിച്ചു. പലരുടെയും മൃതദേഹങ്ങളിൽ വെടിയേറ്റ പാടുകൾ കണ്ടെത്തിയിരുന്നെങ്കിലും പ്ലാസ്റ്റിക്, റബ്ബർ ബുള്ളറ്റുകൾ ഉപയോഗിച്ച് മാത്രമാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ പ്രതികരണം. ബിജിനോറിൽ മാത്രമാണ് വെടിവെപ്പ് നടത്തിയതെന്നും പോലീസ് പറയുന്നു. കഴിഞ്ഞദിവസങ്ങളിൽ നടന്ന അക്രമസംഭവങ്ങളിൽ സംസ്ഥാന പോലീസിന് വൻ നാശനഷ്ടങ്ങളുണ്ടായതായി ഉപമുഖ്യമന്ത്രി ദിനേഷ് ശർമ്മയും പ്രതികരിച്ചു. 288 പോലീസുകാർക്ക് പരിക്കേറ്റതായും ഇതിൽ 62 പേർക്ക് വെടിയേറ്റാണ് പരിക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു. കലാപങ്ങൾ നടന്ന പ്രദേശങ്ങളിൽനിന്ന് അഞ്ഞൂറിലേറെ വെടിത്തിരകൾ കണ്ടെടുത്തതായും ഉപമുഖ്യമന്ത്രി കൂട്ടിച്ചേർത്തു. Content Highlights:protesters shooting at cops, uttar pradesh released photos and videos of violence


from mathrubhumi.latestnews.rssfeed https://ift.tt/2QhJdJ6
via IFTTT