Breaking

Sunday, August 23, 2020

ജാര്‍ഖണ്ഡ് കൃഷിവകുപ്പ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

റാഞ്ചി: ജാർഖണ്ഡിലെ കൃഷിവകുപ്പ് മന്ത്രി ബാദൽ പത്രലേഖിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. താനുമായി സമ്പർക്കത്തിൽ വന്നവർ കോവിഡ് പരിശോധന നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. सभी राज्यवासियों को जोहार, मैंने कल अपना कोरोना जांच कराया, जिसकी रिपोर्ट देर रात्रि पॉजिटिव आई हैं।विगत कुछ दिनों में जो भी लोग मेरे संपर्क में आये हैं उनसे विनम्र अनुरोध है कि अपनी जांच करा लें। आप सभी से अनुरोध हैं घर पर रहे सुरक्षित रहें। — Badal (बादल) (@Badal_Patralekh) August 23, 2020 ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയും ജെ.എം.എം. അധ്യക്ഷനുമായ ഷിബു സോറനും ഭാര്യ രൂപിക്കും വീട്ടിലെ ഏഴുപേർക്കുംശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. സോറന്റെ വീട്ടിലുള്ള 29 പേരിൽ നടത്തിയ പരിശോധനയിലാണ് ഏഴുപേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗബാധിതർ വീട്ടിൽ സമ്പർക്കവിലക്കിലാണ്. സോറന്റെ മകനും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്റേയും ഭാര്യയുടെയും കോവിഡ് പരിശോധന തിങ്കളാഴ്ച നടക്കും.


from mathrubhumi.latestnews.rssfeed https://ift.tt/3j93oWu
via IFTTT