Breaking

Sunday, December 22, 2019

ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌പൈസ് ജെറ്റിനെതിരെ പ്രജ്ഞയുടെ പരാതി

ന്യൂഡൽഹി: ഡൽഹിയിൽനിന്ന് ഭോപ്പാലിലേക്കുള്ള യാത്രയിൽ ബുക്ക് ചെയ്ത സീറ്റ് നൽകിയില്ലെന്ന് ആരോപിച്ച് സ്വകാര്യ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിനെതിരെ ബി.ജെ.പി എം.പി പ്രജ്ഞാ സിങ് ഠാക്കൂർ പരാതി നൽകി. എസ്.ജി 2489 വിമാനത്തിൽ ഭോപ്പാലിലെ രാജ ഭോജ് വിമാനത്താവളത്തിലെത്തിയ പ്രജ്ഞ, വിമാനത്താവള ഡയറക്ടർ അനിൽ വിക്രത്തിനാണ് പരാതി നൽകിയത്. പരാതി ലഭിച്ചതായി അനിൽ വിക്രം സ്ഥിരീകരിച്ചു. ഭോപ്പാലിൽ ലാൻഡ് ചെയ്തപ്പോൾ, വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ കുറച്ചുസമയത്തേക്ക് പ്രജ്ഞ വിസമ്മതിച്ചതായി എൻ.ഡി.ടിവി റിപ്പോർട്ട് ചെയ്തു. വിമാനജീവനക്കാർ യാത്രക്കാരോട് മാന്യമായല്ല പെരുമാറിയതെന്ന് പ്രജ്ഞ വിമാനത്താവളത്തിനു പുറത്തുവെച്ച്മാധ്യമപ്രവർത്തകരോട് പ്രതികരിച്ചു. ബുക്ക് ചെയ്ത സീറ്റ് അവർ തനിക്ക് തന്നില്ലെന്നും ഡയറക്ടറെ വിളിച്ച് പരാതി നൽകിയെന്നും പ്രജ്ഞ കൂട്ടിച്ചേർത്തു. content highlights:bjp mp pragya singh thakur files complaint against spice jet over seat allotment


from mathrubhumi.latestnews.rssfeed https://ift.tt/2ZdN5Pa
via IFTTT