ശബരിമല: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ച് ആചാര ലംഘനമുണ്ടായാല്‍ നടയടച്ച് താക്കോല്‍ തിരികെ എല്‍പ്പിക്കണമെന്ന് പന്തളം രാജ പ്രതിനിധി ശശികുമാര വര്‍മ. തന്ത്രിയെ ഫോണില്‍ വിളിച്ചാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. മനിതി കൂട്ടായ്മയിലെ ആദ്യ സംഘം പമ്ബയിലെത്തി സന്നിധാനത്തേക്ക് പുറപ്പെടാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് രാജകുടുംബം നിലപാട് വ്യക്തമാക്കിയത്.
അതേസമയം, ശബരിമലയില്‍ ദര്‍ശനത്തിനായാണ് എത്തിയതെന്നും തിരിച്ചു പോകില്ലെന്നും വ്യക്തമാക്കി മനിതി സംഘടന. എത്ര പ്രതിഷേധമുണ്ടായാലും തങ്ങള്‍ പിന്മാറില്ല. ദര്‍ശനം നടത്തിയേ തിരിച്ചു പോകൂ.
മനിതി പ്രവര്‍ത്തകരുടെ മറ്റൊരു സംഘം കൂടി ഉടന്‍ എത്തുമെന്നും സംഘടനാംഗം വ്യക്തമാക്കിയിട്ടുണ്ട്. സംഘത്തിന്‍റെ നേതാവ് സെല്‍വി പൊലീസ് ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.
പമ്ബ സി ഐ മനിതി നേതാവ് ശെല്‍വിയുമായി ചര്‍ച്ച നടത്തുകയാണ്. പ്രതിഷേധക്കാര്‍ക്ക് പിന്നാലെ സംഘാംഗങ്ങളും റോഡില്‍ കുത്തിയിരിക്കുകയാണ്. എത്ര പ്രതിഷേധമുണ്ടായാലും പിന്മാറില്ലെന്നുറച്ചാണ് മനിതി സംഘം എത്തിയതെന്ന് സംഘാംഗങ്ങള്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി.
from Anweshanam | The Latest News From India http://bit.ly/2BGlquO
via IFTTT