ഗുവാഹാട്ടി: പൗരത്വ ബില്ലിനെച്ചൊല്ലി പ്രതിഷേധം നടക്കുന്ന ഗുവാഹാട്ടിയിൽ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വാഹനവ്യൂഹം ആക്രമിക്കപ്പെട്ടു. അക്രമികൾ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷന്റെ രണ്ട് സൈൻ പോസ്റ്റുകൾ നശിപ്പിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ബംഗ്ലാദേശ് ആക്ടിംഗ് വിദേശകാര്യ സെക്രട്ടറി കമ്റുൾ അഹ്സാൻ ബംഗ്ലാദേശ് ഇന്ത്യൻ ഹൈക്കമ്മീഷണർ റിവ ഗാംഗുലി ദാസിനെ വിളിച്ചുവരുത്തി അധിക സുരക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. ഗുവാഹാട്ടിയിലെ ബംഗ്ലാദേശ് അസിസ്റ്റന്റ് ഹൈക്കമ്മീഷണർ ഷാ മുഹമ്മദ് തൻവീർ മൻസൂറിന്റെ സുരക്ഷാ വാഹനമാണ് പ്രതിഷേധക്കാർ ബുധനാഴ്ച ആക്രമിച്ചത്. ഡൽഹിയിൽ നിന്ന് ഗുവാഹാട്ടി വിമാനത്താവളത്തിൽ വന്നിറങ്ങിയ അസിസ്റ്റന്റ് ഹൈക്കമ്മീഷണർ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടായത്. പ്രതിഷേധക്കാർ പോലീസ് വാഹനത്തെയാണ് അക്രമിച്ചതെന്നും തൻവീർ മൻസൂറിന്റെ വാഹനമല്ല അക്രമിക്കപ്പെട്ടതെന്നുമാണ് റിപ്പോട്ടുകൾ. Content Highlights:Bangladesh protests after convoy of envoy attacked in Assam
from mathrubhumi.latestnews.rssfeed https://ift.tt/36Abcu4
via
IFTTT