Breaking

Saturday, December 14, 2019

വാരണാസിയിൽ വേറിട്ട പ്രതിഷേധം: വരണമാല്യവും ഉള്ളി കൊണ്ട്

ലഖ്നൗ: ഉയർന്ന ഉള്ളിവിലയിൽ പ്രതിഷേധിക്കാൻ വാരണാസിയിൽ ഒരുങ്ങിയത് ഉള്ളിക്കല്യാണം. വധുവും വരനും പരസ്പരമണിയിച്ചത് ഉള്ളിഹാരം. വിവാഹത്തിൽ പങ്കെടുക്കാനെത്തിയ അതിഥികൾ നവദമ്പതികൾക്ക് സമ്മാനമായി നൽകിയതും വിലപിടിച്ച ഉള്ളി! വെളുത്തുള്ളിയും ഉള്ളിയും ഉപയോഗിച്ചാണ് വിവാഹത്തിന് ഹാരം നിർമിച്ചത്. അലങ്കാരത്തിനും പൂക്കൾ പരമാവധി ഒഴിവാക്കി ഉള്ളിയാണ് ഉപയോഗിച്ചത്. ഉള്ളിവിലയിൽ പ്രതിഷേധിച്ചാണ് ഇത്തരത്തിലൊരു വിവാഹം സംഘടിപ്പിക്കാൻ വധൂവരന്മാരുടെ ബന്ധുക്കൾ തീരുമാനിച്ചതെന്ന് സമാജ് വാദി പാർട്ടി നേതാക്കളായ കമൽ പട്ടേലും സത്യപ്രകാശും പറഞ്ഞു. UP: Bride and groom exchange garlands of onion, garlic Read @ANI story | https://t.co/6uQiIbQIe2 pic.twitter.com/9Y5d5Xcmgo — ANI Digital (@ani_digital) December 13, 2019 നിത്യോപയോഗ ഭക്ഷ്യവസ്തുവായ ഉള്ളിയുടെ വിലയിൽ പൊടുന്നനെയുണ്ടായ വർധനവ് ഉള്ളിയുടെ വിൽപനയിലും ഉപഭോഗത്തിലും കുറവ് വരുത്തിയിട്ടുണ്ട്. ഒരു മാസത്തിനിടെയുണ്ടായ വിലവർധനവ് കാരണം ഉള്ളിക്കിപ്പോൾ പൊന്നുംവിലയാണ് നാട്ടുകർ കൽപിച്ചിരിക്കുന്നത്. കിലോ 120 രൂപ വരെ വിലയാണ് നിലവിൽ ഉള്ളിയ്ക്ക്. Content Highlights:Bride And Groom Exchange Garlands Of Onion,Garlic At Wedding In UP


from mathrubhumi.latestnews.rssfeed https://ift.tt/2YJPykj
via IFTTT