തിരുവനന്തപുരം: സ്ത്രീകളുടെ സുരക്ഷക്കായി ആന്ധ മോഡൽ ദിശ നിയമംപരിഗണനയിലാണെന്ന് മന്ത്രി കെ.കെ. ശൈലജ. നിലവിൽ കേരളത്തിലെ നിയമം കടുത്തതാണ്. എന്നാൽ ശിക്ഷ നടപ്പാക്കുന്നതിലെ കാലതാമസമാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയ്ക്കായി കേരളത്തിൽ കുറച്ചുകൂടി ശക്തമായ നടപടികളിലേയ്ക്ക് പോകൻ തീരുമാനിച്ചു. എന്നാൽ നിയമത്തിന്റെ അഭാവം ഇപ്പോൾ ഇല്ല. നിലവിലുള്ള നിയമങ്ങൾ ഏറ്റവും നന്നായി നടപ്പാക്കാൻ തയ്യാറായാൽ കുറച്ച് കാര്യങ്ങൾ കൂടി ചെയ്യാൻ സാധിക്കുമെന്നും മന്തി പറഞ്ഞു. ഇനി അതല്ല, ദിശ നിയമത്തിന്റെ സാധ്യത പഠിച്ച ശേഷം ആവശ്യമാണെങ്കിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമം കേരളത്തിൽ ആവശ്യമാണെങ്കിൽ നടപ്പാക്കുന്നതിൽ ഒരു വിരോധവുമില്ല. നമുക്ക് ആവശ്യമായ രീതിയിൽ ഏത് നിയമവും നടപ്പാക്കാവുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. Content Highlights:K. K. Shailaja about Andhra Pradeshs Disha Act
from mathrubhumi.latestnews.rssfeed https://ift.tt/2Ej0c8i
via
IFTTT