Breaking

Wednesday, December 25, 2019

വേറിട്ട പ്രതിഷേധം, ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതിയുടെ പകര്‍പ്പ് വലിച്ചുകീറി വിദ്യാര്‍ഥിനി

കൊൽക്കത്ത : ബിരുദദാന ചടങ്ങിൽ പൗരത്വ നിയമ ഭേദഗതിയുടെ പകർപ്പ് വലിച്ചുകീറി വിദ്യാർഥിനിയുടെ പ്രതിഷേധം. ജാദവ്പുർ സർവകലാശാല വിദ്യാർഥിനായ ദെബോസ്മിത ചൗധരിയാണ് ബിരുദ സർട്ടിഫിക്കറ്റും മെഡലും സ്വീകരിച്ചതിന് ശേഷം നിയമത്തിന്റെ പകർപ്പ് വേദിയിൽ നിന്നുകൊണ്ട് വലിച്ചുകീറിയത്. വേദിയിലെത്തിയ വിദ്യാർഥിനി സർട്ടിഫിക്കറ്റും മെഡലും സ്വീകരിച്ച ശേഷം തനിക്ക് ഒരു നിമിഷം തരണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് കൈയിൽ കരുതിയിരുന്ന പൗരത്വ നിയമ ഭേദഗതിയുടെ പകർപ്പ് വലിച്ചുകീറി. ഞങ്ങൾ തിരിച്ചറിയിൽ രേഖകൾ കാണിക്കില്ലെന്ന മുദ്രാവാക്യവും മുഴക്കിയാണ് അവർ വേദിയിൽ നിന്ന് ഇറങ്ങിയത്. ജാദവ്പുർ സർവകലാശാലയോട് യാതൊരുതരത്തിലുമുള്ള അനാദരവും ഞാൻ കാണിക്കുന്നില്ല, എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥാപനത്തിൽ നിന്ന് ബിരുദം നേടാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തുഷ്ടയാണ്. എന്നാൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ എന്റെ പ്രതിഷേധം രേഖപ്പെടുത്താൻ ഞാൻ ഈ അവസരം ഉപയോഗിക്കുകയാണ്. ബിരുദദാനചടങ്ങ് നടക്കുന്ന വേദിക്ക് പുറത്തുള്ള ഗേറ്റിലിരുന്ന് എന്റെ സുഹൃത്തുക്കൾ പ്രതിഷേധിക്കുന്നുണ്ട്. - ദെബോസ്മിത ചൗധരി പറഞ്ഞു. It is these women who are revolutionizing India After receiving the gold medal at the #JadavpurUniversity Convocation. #DebsSmitaChaudhary tore the Citizenship Law Amendment (CAA) on stage. #NRC_CAA_Protest @ComradeMallu pic.twitter.com/ea8pOs1Ng5 — Comrade Rinse Kurian (@rinse_kurian) December 24, 2019 പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച് സർവകലാശാലയിലെ നിരവധി വിദ്യാർഥികൾബിരുദ സർട്ടിഫിക്കറ്റ് വൈസ് ചാൻസലറുടെ കൈയിൽ നിന്ന് വാങ്ങാൻ തയ്യാറായില്ല. 25 വിദ്യാർഥികൾ സർട്ടിഫിക്കറ്റ് വാങ്ങാതെ വിട്ടുനിന്നു. ഞങ്ങൾ കോൺവൊക്കേഷൻ ഗൗണുകൾ അണിഞ്ഞിരുന്നു. എന്നാൽ പേരുകൾ വിളിച്ചപ്പോൾ വേദിയിലേക്ക് പോകാൻ തയ്യാറായില്ല. ഈ രീതിയിലാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്. മറ്റൊരു വിദ്യാർഥിയായ അർകോപ്രഭോ ദാസ് പറഞ്ഞു. ബിരുദദാന ചടങ്ങ് നടക്കുന്നതിന്റെ രാവിലെ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബംഗാൾ ഗവർണറുടെ കാറ് പ്രതിഷേധക്കാർ വളഞ്ഞിരുന്നു. കൊൽക്കത്തയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന കേന്ദ്രങ്ങളിൽ ഒന്നാണ് ജാദവ്പുർ സർവകലാശാല. Content Highlights:Students Protest While Taking Degree At Jadavpur University


from mathrubhumi.latestnews.rssfeed https://ift.tt/2SvkmE2
via IFTTT