ഹവായി: അമേരിക്കയിൽ ഹവായിയിലെ ചരിത്രപ്രസിദ്ധമായ പേൾ ഹാർബർ സൈനിക താവളത്തിന്നേരെ വെടിവെയ്പ്. നിരവധി പേർക്ക് വെടിവെപ്പിൽ പരിക്കേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെടിയേറ്റ ചിലരുടെ നില ഗുരുതരമാണ്. പ്രാദേശിക സമയം ഉച്ചയ്ക്ക് 2.30 ഓടെയായിരുന്നു സംഭവം. വെടിവെയ്പ് നടത്തിയ അക്രമിയും സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വെടിവെയ്പിനെ തുടർന്ന് പേൾഹാർബറിലേക്കുള്ള ഗേറ്റുകൾ അടച്ചു. പ്രദേശം സുരക്ഷാ ജീവനക്കാർ വളഞ്ഞു. അമേരിക്കയടെ നാവിക-വ്യോമ സംയുക്ത താവളമാണ് പേൾ ഹാർബർ ഹിക്കം. സൈനിക താവളത്തിനോട് ചേർന്ന് തന്നെ കപ്പൽ നിർമാണ ശാലയും പേൾ ഹാർബറിലുണ്ട്. യുഎസ് സൈന്യത്തിന് വേണ്ട കപ്പലുകളും അന്തർവാഹിനികളും ഇവിടെയാണ് നിർമിക്കുന്നത്. 15 ഓളം അന്തർവാഹിനികൾ ഇവിടെ ഉണ്ടെന്നാണ് റിപ്പോർട്ട്. കപ്പൽ നിർമാണ ശാലയുടെ സമീപത്താണ് വെടിവെപ്പ് നടന്നത്. 1941-ൽ ജപ്പാൻ പേൾ ഹാർബറിന് നേരെ നടത്തിയ ആക്രമണമാണ് അമേരിക്കയെ രണ്ടാം ലോക മഹായുദ്ധത്തിലേക്ക് നയിച്ചത്. Content Highlights:Pearl Harbor: several reported injured in shooting at US military base
from mathrubhumi.latestnews.rssfeed https://ift.tt/34RxjeW
via
IFTTT